കാഞ്ഞങ്ങാട്: പടിഞ്ഞാറേക്കരയില്‍ സിപിഎം പ്രവര്‍ത്തകര്‍ സ്ത്രീകളെയും അമ്മമാരെയും അക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യം ഫെയ്സ് ബുക്കിലും മറ്റു നവമാധ്യമങ്ങളിലും വൈറലാകുന്നു. സ്ത്രീകളെ അക്രമിച്ചതില്‍ രാഷ്ട്രീയ ഭേദമന്യേ വ്യാപക പ്രതിഷേധമാണ് രൂപപ്പെട്ടിരിക്കുന്നത്. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പടിഞ്ഞാറേക്കരയില്‍ കഴിഞ്ഞ 5ന് വൈകുന്നേരം മൂന്നുമണിയോടെ അടോട്ട്, മഡിയന്‍, മാണിക്കോത്ത്, നോര്‍ത്ത് കോട്ടച്ചേരി ഭാഗങ്ങളില്‍ നിന്ന് മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ പടിഞ്ഞാറേക്കരയിലെത്തി വീടുകളില്‍ അതിക്രമിച്ച് കയറി വൃദ്ധകളായ സ്ത്രീകളെയും അമ്മമാരെയും ക്രൂരമായി അക്രമിക്കുന്ന വീഡിയോ ദൃശ്യം സമൂഹ മന:സാക്ഷിയെ ഞെട്ടിച്ചിരിക്കുയാണ്. ഇന്റര്‍നാഷണല്‍ ഹ്യൂമണ്‍ റൈറ്റ്സ് അസോസിയേഷന് എന്ന സംഘടനയാണ് സിസിടിവി ദൃശ്യം ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ വരെ ആയിരത്തോളം പേരാണ് ദൃശ്യം കണ്ട് ഭീകരമെന്നും ക്രൂരമെന്നും പ്രതിഷേധിച്ചു കൊണ്ട് അഭിപ്രായ പ്രകടനം നടത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: