കാസര്‍കോട്:സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡില്‍ നിന്നും വായ്പയെടുത്ത ഗുണഭോക്താക്കള്‍ക്ക് ഇളവുകളോടെ വായ്പ തിരിച്ചടക്കുന്നതിനുളള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി ഈ മാസം 30 ന് അവസാനിക്കും. പദ്ധതി പ്രകാരം എല്‍ ഐ ജി, എംഐജി എന്നീ വിഭാഗങ്ങളിലുളള ഗുണഭോക്താക്കള്‍ക്ക് പിഴപ്പലിശ പൂര്‍ണ്ണമായും മുടക്കപ്പലിശ 70 ശതമാനവും ബാക്കി നില്ക്കുന്ന മുതലില്‍ അഞ്ച് ശതമാനവും ഇളവ് ലഭിക്കും. എച്ച് ഐ ജി-ഹയര്‍ പര്‍ച്ചേസ്-ജൂബിലി ഗുണഭോക്താക്കള്‍ക്ക് പിഴപ്പലിശ പൂര്‍ണ്ണമായും മുടക്കപ്പലിശ 50 ശതമാനവും ബാക്കി നില്ക്കുന്ന മുതലില്‍ അഞ്ച് ശതമാനവും ഇളവ് ലഭിക്കും. മുഴുവന്‍ ഗുണഭോക്താക്കളും ഈ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: