കല്‍പ്പറ്റ : സൂചിപ്പാറ വിനോദസഞ്ചാരകേന്ദ്രം തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഭാരതീയ ജനതാ പാര്‍ട്ടി കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
അറിയപ്പെടുന്നതും വിദേശ ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ ആയിരകണക്കിനാളുകള്‍ എത്തിച്ചേരുന്നതാണ് മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ചില്‍പ്പെട്ട സൂചിപാറ വിനോദസഞ്ചാര കേന്ദ്രം. വനസംരക്ഷണ സമിതിയുടെ പേരില്‍ ചില വ്യക്തികളുടെ സ്വാര്ത്ഥതാല്പ്പര്യത്തിനായിട്ടാണ് കേന്ദ്രം അടച്ചിട്ടിരിക്കുന്നത്. വനവുമായി ബന്ധപ്പെട്ടിരിക്കുന്നവര്ക്കുമുഴുവന് വനാവകാശനിയമം ബാധകമാണന്നിരിക്കെ മുഴുവന്‍ ആളുകള്‍ക്കും ജോലി ലഭിക്കേണ്ടുന്നതും വരുമാനമാര്ഗ്ഗമാകേണ്ടതുമായ വിനോദസഞ്ചാരകേന്ദ്രം തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് ‘ഭാരതീയ ജനാതാപാര്‍ട്ടി നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്കി.
നിയോജകമണ്ഡലം പ്രസിഡണ്ട് കെ.ശ്രീനിവാസന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ടി.എ.മാനു, ജനറല്‍സെക്രട്ടറി പി. ജി. ആനന്ദ്കുമാര്‍, മണ്ഡലം ഭാരവാഹികളായ പി.വി. ന്യൂട്ടണ്‍, കെ.ഗംഗാധരന്, പള്ളിയറ മുകുന്ദന്, ആരോട രാമചന്ദ്രന്, എ.രജിത്ത്കുമാര്‍, പി. ആ ര്‍.ബാലകൃഷ്ണന്, കെ.എം. ഹരീന്ദ്രന്‍, എ.കെ.ലക്ഷ്മികുട്ടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: