കോന്നി: കേരളത്തില്‍ കാലവര്‍ഷം കനത്തതോടെ കോന്നിയില്‍ മഴ ശക്തമായി. കോന്നി ഫോറസ്റ്റ് ഇന്സ്പെക്ഷന് ബംഗ്ലാവില്‍ സ്ഥാപിച്ചിരിക്കുന്ന മഴമാപിനിയില്‍ വ്യാഴാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത് പ്രകാരം 66 മില്ലി മീറ്റര്‍ മഴ ലഭിച്ചു.ഇത് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചതില്‍ ഏറ്റവും കൂടുതല്‍ മഴയാണ്.
ബുധനാഴ്ച രാവിലെ 8മുതല്‍ വ്യാഴാഴ്ച രാവിലെ 7മണി വരെയുള്ള കണക്കാണിത്. ചൊവ്വാഴ്ച 23 മില്ലി മീറ്റര്‍ മഴമാത്രമാണ് ലഭിച്ചത്.കഴിഞ്ഞ മാസം 85 മില്ലിമീറ്റര്‍ മഴ ലഭിച്ചതായും രേഖപ്പെടുത്തിയിരിക്കുന്നു.2015 ജൂണ്‍ മാസത്തില്‍ 85 മില്ലീമീറ്റര്‍ മഴ ലഭിച്ച ദിവസങ്ങളും കോന്നിയില്‍ ഉണ്ട്.ബുധനാഴ്ചയെ അപേക്ഷിച്ച് വ്യാഴാഴ്ച കോന്നിയില്‍ പകല്‍ കാര്യമായ മഴ പെയ്തില്ല.
കഴിഞ്ഞ ദിവസങ്ങളിലെ മഴകാരണം അച്ചന്‍കോവില്‍ ആറ്റില്‍ ഗണ്യമായി ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.കോന്നിയുടെ കിഴക്കന്‍ പ്രദേശത്തും മലയോരമേഖലയിലും ശക്തമായ മഴയില്‍ കൃഷിവിളകള്‍ക്ക് നാശം സംഭവിച്ചിരിക്കുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: