കല്‍പ്പറ്റ : തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം, കോറോം ഭാഗങ്ങളിലെ പൊതുസ്ഥലങ്ങളിലും പുഴകളിലും സാമൂഹ്യദ്രോഹികള്‍ കോഴിമാലിന്യം കൊണ്ടുവന്ന് തള്ളുന്നതായി പിഗ് ഫാര്‍മേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതേതുടര്‍ന്ന് ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് പന്നികര്ഷകരാണ്. പന്നികര്‍ഷകര്‍ മാലിന്യം എടുക്കാതിരുന്നാല്‍ ജില്ലയിലെ എല്ലാ പട്ടണങ്ങളും ചീഞ്ഞുനാറും. കോഴിക്കോട്, കണ്ണൂര്‍ ഭാഗങ്ങളില്‍ നിന്ന് മാലിന്യം ശേഖരിച്ച് പന്നി വളര്‍ത്തുന്ന ഫാമുകള്‍ വയനാട്ടിലുണ്ട്. പന്നിക്ക് തീറ്റയുമായി വരുന്ന കര്‍ഷകരുടെ വാഹനം തടയരുത്. അസോസിയേഷന്റെ ലെറ്റര്‍ പാഡില്‍ പന്നികര്ഷകാനാണെന്നുള്ള സാക്ഷ്യപത്രം ഉള്ള വാഹനം കടത്തി വിടുകയും അല്ലാത്ത വാഹനങ്ങള്‍ തടയുകയും ചെയ്താല്‍ പ്രശ്നത്തിന് പരിഹാരമാകുമെന്നും ഭാരവാഹികള്‍ പറ ഞ്ഞു. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് കെ.എസ.രവീന്ദ്രന്, സെക്രട്ടറി റെജി എടത്തറ, ബാബു പിണ്ടിപ്പുഴ, ലീഗല്‍ അഡൈ്വസര്‍ എം.ഒ. തോമസ്, വി.കെ. ശ്രീധരന്, ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: