കാഞ്ഞങ്ങാട്: പടിഞ്ഞാറേക്കരയില്‍ വീടുകള്‍ക്ക് നേരെ അക്രമം നടത്തി പിഞ്ചുകുട്ടികളെ അതിനിഷ്ഠൂരമായി ആക്രമിച്ച് അമ്മമാരുള്‍പ്പെടെ ഇരുപത്തിയഞ്ചോളം ആര്‍എസ്എസ്ബിജെപി പ്രവര്‍ത്തകരെ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സംഘ വിവിധ ക്ഷേത്ര സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഇന്നലെ വൈകുന്നേരം കാഞ്ഞങ്ങാട് നഗരത്തില്‍ നടത്തിയ പ്രകനത്തില്‍ പ്രതിഷേധം ഇരമ്പി. പുതിയ കോട്ടയില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു.
കാസര്‍കോട് ജില്ലയിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ യഥാര്‍ത്ഥ ശക്തി മനസ്സിലാക്കി മതി സിപിഎം അണികളെ അക്രമണത്തിന് വിടാനെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന് പറഞ്ഞു. പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. അക്രമക്കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്തവരെ ധിക്കാര പൂര്‍വ്വം സ്റ്റേഷനില്‍ നിന്ന് പിടിച്ച് ഇറക്കി കൊണ്ടു പോവുകയാണ് സിപിഎം നേതാക്കള്‍ ചെയ്തത്. ഇതിനെ ചെറുക്കാന്‍ പോലും പോലീസിന് ആയില്ല. കാഞ്ഞങ്ങാട്ടെ നഗര പിതാവായ വി.വി.രമേശന് സിപിഎമ്മുകാരുടെ മാത്രം പിതാവായി തരംതാഴ്ന്നിരിക്കുകയാണ്. അക്രമണക്കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത സിപിഎം പ്രവര്‍ത്തകരെ പോലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് നടത്തി രമേശന്റെ നേതൃത്വത്തില്‍ ഇറക്കി കൊണ്ടു പോയി.
യോഗത്തില്‍ ആര്‍എസ്എസ് ജില്ലാ സഹകാര്യ വാഹക് എ.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ഇ.കൃഷ്ണന്, ഗോവീന്ദന്‍ മടിക്കൈ, സി.കെ.വത്സലന്‍, തുടങ്ങിയവര്‍ പങ്കെടുത്തു. അക്രമണം നടന്ന സ്ഥലങ്ങള്‍ ഹിന്ദു ഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി രാജന് മൂളിയാര്‍, ഗോവിന്ദന് മടിക്കൈ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
അക്രമത്തില്‍ സിപിഎം പ്രവര്‍ത്തകരായ പ്രദീഷ്, പ്രവീണ്‍, രാഹുല്‍, ജ്യോതിഷ്, ഷിബുലാല്‍, രഞ്ജിത് പാടിക്കാല്‍, നിശാന്ത് സൂരി ബയല് എന്നിവരുള്‍പ്പെടെ കണ്ടാലറിയുന്ന മുപ്പതോളം പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
അതേസമയം ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം കള്ള കേസ് നല്‍കുകയായിരുന്നു. സിപിഎം നടത്തിയ ആക്രമങ്ങളെ ന്യായീകരിക്കാന്‍ കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.കെ.കുട്ടന് ഉള്‍പ്പെടെയുള്ള ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം നേതാക്കള്‍ കള്ള പരാതി നല്കി. യാതൊരു പ്രകോപനവുമില്ലാതെയാണ് സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് സിപിഎം അക്രമം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: