മാണ്ടാട് : : ഷിബിന്‍ ജോര്‍ജ്ജ് എന്ന യുവാവിനെ രാത്രിയില്‍ വീട്ടില്‍ കയറി കമ്പികൊണ്ട് തലക്കടിച്ച് വധിക്കാന്‍ ശ്രമിച്ച പ്രതിയെ ഉടന്‍ പിടികൂടണമെന്ന് ബിജെപി മുട്ടില്‍ മാണ്ടാട് 52 ാം ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
അനധികൃതമായി മദ്യവും മയക്കുമരുന്നും വീട്ടില്‍ വില്‍പ്പന നടത്തുന്ന കാര്യം എക്സൈസിന് ഒറ്റുകൊടുത്തു എന്നാരോപിച്ചാണ് പ്രതി പാവപ്പെട്ട യുവാവിനെ വധിക്കാന്‍ ശ്രമിച്ചതെന്നും യോഗം കുറ്റപ്പെടുത്തി. യോഗത്തില്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കൃഷ്ണന്‍കുട്ടി, ബൂത്ത് കമ്മിറ്റി പ്രസിഡന്റ് ഗോവിന്ദന്‍കുട്ടി, സിമ്പി, അച്ചപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: