പുല്‍പ്പള്ളി : വയനാട് സിറ്റിക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്യാമ്പസുകളെ ഹരിതാഭമാക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഉദ്ഘാടനം കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്.ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് എന്‍.യു.ഉലഹന്നാന് വൃക്ഷതൈകള്‍ വിതരണം ചെയ്തു.
വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജയശ്രീ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, വിവിധ ക്ലബ്ബുകള്‍ സ്കൗട്സ് ആന്റ് ഗൈഡ്സ്, പിടിഎ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വരും ദിവസങ്ങളില്‍ വിവിധ കേന്ദ്രങ്ങളില്‍ വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കും.
ചടങ്ങില്‍ മാത്യു ഉണ്ണിപ്പള്ളില്, ജോസഫ് പെരുവേലില്‍, പ്രവീണ്‍ ജേക്കബ്ബ്, എ.ജി.സതീഷ്, ബെന്നി മാത്യു, സി.ഡി.ബാബു, പി.എ. ഡീവന്‍സ്, കെ.ആര് ജയരാജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: