തിരുവല്ല: കേരളത്തിന് സുപരിചിതമായ മാങ്ങ,ചക്ക,ഓമക്ക എന്നിവയുടെ വിവിധ ഇനങ്ങള്‍ പരിചയപ്പെടുത്തി വൈഎംസിഎയില്‍ നടക്കുന്ന മേളയില്‍ വന്‍തിരക്ക്. ഇവയുടെ ഗുണഫലങ്ങള്‍ മനസിലാക്കിയാണ് ഏറെപ്പേരും മേളയില്‍ എത്തുന്നത്.അല്‍ഫോണ്‍സ സോത്ത, ചക്കരക്കുട്ടി, മല്‍ഗോവ,കുറ്റിയാട്ടൂര്‍, ബങ്കനപള്ളി, നീലം, കാലാപാടി, പൈലി, ഗുദാദത്ത്,മൂവാണ്ടന്‍, പ്രയൂര്‍, സിന്ദൂരം, മല്ലിക, കിളിച്ചുണ്ടന്‍, തുടങ്ങിയ മാമ്പഴയിനങ്ങളും, കിഴക്കന്‍ വരിക്ക ,നാടന്‍ വരിക്ക, കുളഞ്ഞ് വരിക്ക തേന്‍ വരിക്ക,വിവിധ ഇനം കൂഴചക്കകള്‍ എന്നിവയാണ് മേളയില്‍ സ്ഥാനം പിടിച്ചിരിക്കുന്ന പ്രധാന ഇനങ്ങള്‍..
വിവിധ രാജ്യങ്ങളിലെ പപ്പായകളും മേളക്ക് എത്തിയിട്ടുണ്ട്.വിവിധ മാമ്പഴ,ചക്ക ,പപ്പായ,വിഭവങ്ങളും മേഖയില്‍ നിരന്നിട്ടുണ്ട് എന്നിരുന്നാലും ചക്ക വിഭവങ്ങളുടെ ആധിപത്യം തന്നെയാണ് മേളയില്‍ ശ്രദ്ധേയം. ചക്കമുറുക്ക്, ചക്ക കട്!ലറ്റ്,ചക്കബിരിയാണ്,ചക്ക സമൂസ,ചക്കജാം ചക്ക പായസം,ചക്കപൊരിച്ചത്.ചക്ക ഉന്നകായ,ചക്ക ചോക്ലേറ്റ്, ചക്കക്കുരു ചമ്മന്തിപ്പൊടി, മധുരസേവ, ചക്കപ്പായസം, ചക്ക പപ്പടം, ചക്കസൂപ്പ്, ചക്കച്ചപ്പാത്തി തുടങ്ങി വിഭവങ്ങളുമായി മാക്ക്ഫാസ്റ്റ് കോളേജിലെ ബയോസയന്‍സ് വിഭാഗം ഒരുക്കിയ രുചിക്കൂട്ടിന്റെ കലവറയാണ് ഏറെ ശ്രദ്ധേയമായത്. കുടുംബശ്രീ ഉല്പന്നങ്ങളടെ തനതു വിഭവങ്ങളും ചൂടോടെ നല്കുന്ന സ്റ്റാളും പ്രവര്‍ത്തിക്കുന്നുണ്ട്.ചക്കകെണ്ടുണ്ടാക്കാവുന്ന വിവിധ ഭക്ഷണങ്ങളെ പറ്റി ക്ലാസ് നടന്നു
മഹാരാഷ്ട്ര, യുപി, കര്‍ണാടക,ആന്ധ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവയും കേരളത്തില്‍ നിന്നുള്ള വിവിധഇനങ്ങളില്പ്പെട്ടതുമായ മാങ്ങ മേളയിലുണ്ട്.കിലോയ്ക്കു 40 രൂപ മുതല്‍ 240 രൂപ വരെയാണു വില. ഒരു മാങ്ങയ്ക്ക് ഒന്നര കിലോ തൂക്കം വരുന്ന ശാന്തി മല്‍ഗോവ മുതല്‍ നെല്ലിക്ക വലിപ്പത്തിലുള്ള നാടന്‍ ചക്കരക്കട്ടന്‍ വരെ കൂട്ടത്തിലുണ്ട്.
27 ഇനത്തിലുള്ള മാങ്ങകളാണ് മേളയില്‍ വിപണനത്തിനു എത്തിച്ചിട്ടുള്ളത്..മാമ്പഴ പ്രഥമന്‍,പച്ചമാങ്ങ,മാങ്ങ ജ്യൂസ്,മാങ്ങ ജാം,ഉപ്പിലിട്ടതടക്കം പതിനഞ്ചിലധികം മാങ്ങാ അച്ചാറുകളും കാണികളുടെ നാവ് നനക്കും.കൂടാതെ ജാതിക്ക, നെല്ലിക്ക, ഇഞ്ചി, പച്ചമുളക്, കാന്താരി, കാരറ്റ്, ബീറ്റ്റൂട്ട്, ചുവന്നുള്ളി, വെളുത്തുള്ളി തുടങ്ങിയ അച്ചാറുകളും കിട്ടും.കാര്‍ബൈഡോ മറ്റു രാസവസ്തുക്കളോ ഉപയോഗിക്കാതെ പരമ്പരാഗതരീതിയില്‍ വൈക്കോലും അറക്കപ്പൊടിയും ഉപയോഗിച്ചു പഴുപ്പിച്ചവയാണ് പഴങ്ങളെന്ന് ഭാരവാഹികള്‍ പറഞ്ഞു. വൈഎംസിഎ, ബോധന, മാക് ഫാസ്റ്റ് , ജോയ് ആലുക്കാസ് എന്നിവയുടെ നേതൃത്വത്തിലാണ് മേള.ഗ്രാമീണ കാര്ഷികോല്പന്നങ്ങളും തേന്‍, കൈത്തറി തുടങ്ങിയവയും മേളയില്‍ നിരന്നിട്ടുണ്ട്.
വിവിധതരം ഓര്‍ഗാനിക് സോപ്പുകള്‍, ജിഞ്ചര്‍ ഹണി, ഗാര്‍ലിക് ഹണി എന്നിവയ്ക്കുപുറമെ യു.പി., രാജസ്ഥാന് തുടങ്ങിയ സ്ഥലങ്ങളിലെ കൈത്തറികരകൗശല വസ്തുക്കളും പ്രദര്‍ശനത്തിലുണ്ട്.കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കാത്ത തനത് നാടന്‍ കാര്‍ഷികോത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനും വിപണനം ചെയ്യുന്നതിനും ജനങ്ങളെ പ്രേരിപ്പിക്കുകയാണ് മേളയുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: