മാവുങ്കാല്‍: ഗുരുകുല സമ്പ്രദായത്തില്‍ നിന്നും ആധുനിക സമ്പ്രദായത്തിലേക്ക് വിദ്യാഭ്യാസ രീതി മാറിയപ്പോള്‍ വിദ്യാഭ്യാസത്തോടൊപ്പം പകര്‍ന്നു കിട്ടിയിരുന്ന മൂല്യങ്ങള്‍ നഷ്ടപ്പെട്ടെന്ന് കാസര്‍കോട് ജില്ലാ ഡെപ്പ്യൂട്ടി കളക്ടര്‍ പി.കെ.ജയശ്രീ പറഞ്ഞു. നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിറിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. വിദ്യയോടൊപ്പം മൂല്യങ്ങളും പകര്‍ന്നു നല്കാന് ആധുനിക വിദ്യാലയങ്ങള്‍ക്കും സാധിക്കണം. വിദ്യാര്‍ത്ഥി ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വേണ്ട ഗുണം നിരീക്ഷണ പാടവമാണ്. നിരീക്ഷണ ബുദ്ധി വളര്‍ത്തുവാനും സമാജത്തിന്റെ സ്പന്ദനം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുവാനും അതുവഴി നല്ലൊരു സമൂഹ ജീവിയാകുവാനും വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു. ചടങ്ങില്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഡെപ്യൂട്ടി കളക്ടര്‍ അനുമോദിച്ചു. വിദ്യാലയ സമിതി പ്രസിഡന്റ് കെ.ദാമോദരന്‍, പ്രധാനാധ്യാപകന് എം.വി.ചന്ദ്രന് എന്നിവര്‍ സംസാരിച്ചു. എം.ജയകുമാര്‍ സ്വാഗതവും പി.ദിവാകരന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: