ദുബായ്: അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ-പാക്കിസ്ഥാന് പോരാട്ടം. 2017 ജൂണ്‍ നാലിനാണ് ലോകം കാത്തിരിക്കുന്ന പോരാട്ടം ഇംഗ്ലണ്ടിലെ എഡ്ജ്ബാസ്റ്റണില് അരങ്ങേറുന്നത്. ഐസിസി റാങ്കിങ്ങിലെ ആദ്യ എട്ട് ടീമുകളാണ് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ മത്സരിക്കാനിറങ്ങുന്നത്.
ഈ എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് പോരാട്ടം. ഗ്രൂപ്പ് എയില്‍ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ഗ്രൂപ്പ് ബിയില്‍ ഇന്ത്യ, പാക്കിസ്ഥാന്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളുമാണ് പങ്കെടുക്കുക.
പതിനെട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റിന് ജൂണ്‍ ഒന്നിന് ഓവലില്‍ ഇംഗ്ലണ്ടും ബാംഗ്ലാദേശും തമ്മിലുള്ള മത്സരത്തോടെയാണ് തുടക്കം കുറിക്കുക. ജൂണ്‍ 12ന് ശ്രീലങ്ക-പാക്കിസ്ഥാന് പോരാട്ടത്തോടെ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിക്കും. ഓരോ ഗ്രൂപ്പില്‍ നിന്നും ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന രണ്ട് ടീമുകള്‍ സെമിഫൈനലില്‍ പ്രവേശിക്കും. ജൂണ്‍ 14നും 15നും കാര്‍ഡിഫിലും എഡ്ജ്ബാസ്റ്റണിലുമാണ് സെമിഫൈനല്‍ മല്‍സരങ്ങള്‍. ജൂണ്‍ 18ന് ഓവലിലാണ് ഫൈനല്‍.
കഴിഞ്ഞ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലാണ് ഇന്ത്യയും പാക്കിസ്ഥാനും അവസാനം ഏകദിന മല്‍സരം കളിച്ചത്. അന്ന് ഇന്ത്യ 76 റണ്‍സിന് പാകിസ്താനെ പരാജയപ്പെടുത്തിയിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ രണ്ട് തവണ കിരീടം നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: