നീലേശ്വരം: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിപിഎം ആരംഭിച്ച ഗുണ്ടാവിളയാട്ടം നീലേശ്വരത്തും പരിസരപ്രദേശങ്ങളിലും തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ പള്ളിക്കര കണിയാംവയലില്‍ വിശ്വഹിന്ദുപരിഷത്ത് വിഭാഗ് സെക്രട്ടറി കെ.കരുണാകരന്റെ വീടിന് നേരെ ശക്തമായ കല്ലേറ് നടന്നു. ഇടിമിന്നലുള്ള സമയമായതുകൊണ്ട് ആദ്യ ശ്രദ്ധയില്‍പ്പെട്ടില്ലെങ്കിലും ജനല്‍ചില്ലുകള്‍ തകര്‍ന്നുവീഴുന്നത് കേട്ടാണ് അക്രമം നടക്കുന്നതറിഞ്ഞത്. സംഭവ സമയത്ത് കരുണാകരനും ഭാര്യയും വീട്ടിലുണ്ടായിരുന്നു. എറിഞ്ഞ കല്ലില്‍ ഒരെണ്ണം ജനല്‍ കമ്പിയില്‍ കുടുങ്ങി നിന്നു. രാത്രി വീടിന് പോലീസ് കാവലുണ്ടായിരുന്നു. കരുണാകരന്റെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: