പത്തനംതിട്ട: ജില്ലയിലെ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് ഇരുപതാംഘട്ടം 3 ന് ആരംഭിക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.റെസിയാകൊന്താലം പത്രസമ്മേളനത്തില്‍ അറിയിച്ചു.
കുളമ്പുരോഗം തടയാനുള്ള ഏകമാര്‍ഗ്ഗം പ്രതിരോധ കുത്തിവെയ്പ്പ് മാത്രമാണ്. പ്രതിരോധ കുത്തിവെയ്പ്പിന്റെ ജില്ലാതല ഉദ്ഘാടനം 3ന് രാവിലെ 10ന് കോയിപ്രം മൃഗാശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി നിര്‍വ്വഹിക്കും. ക്ഷീര വികസന വകുപ്പിന്റേയും ക്ഷീര സഹകരണ സംഘടനകളുടേയും പൂര്‍ണ്ണ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മൃഗ സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ക്വാഡുകള്‍ എല്ലാ വീടുകളിലുമെത്തിയാണ് കുത്തിവെയ്പ്പ് നടത്തുന്നത്. ഉരു ഒന്നിന് അഞ്ചുരൂപാ വീതം ഫീസ് നല്‍കണം.
പത്രസമ്മേളനത്തില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.രാജ്മോഹന്‍, ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.ബാബു എബ്രഹാം എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: