തിരുവല്ല:അക്ഷര മധുരം നുകരാന്‍ എത്തിയ കുരുന്നുകള്‍ക്ക് വര്‍ണഭമായ സ്വീകരങ്ങളാണ് വിവിധ സ്കൂളുകളില്‍ ഒരുക്കിയിരുന്നത്.പുത്തനുടുപ്പും ബാഗും കുടകളുമായി എത്തിയ നവാഗതരെ പാട്ടുപാടിയും കഥപറഞ്ഞുമാണ് വിദ്യാലയങ്ങള്‍ ഒപ്പം കൂട്ടിയത്.മുതിര്‍ന്ന ക്ലാസുകളിലെ ചേട്ടന്മാരും ചേച്ചിമാരും ഏത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ ഉഷാറായി.പിന്നെ അല്പം കണ്ണുനീരണിഞ്ഞ കൂട്ടുകാരെ സമാധാനിപ്പിക്കാനും ആഹ്ലാദിച്ചവരെ ഒപ്പം കൂട്ടാനും സ്കൂളുംപരിസരവും പരിചയപ്പെടുത്തുവാനും അവരും കൂടി. രാവിലെ തന്നെ പ്രവേശനോത്സവത്തിന് തയ്യാറായി കുട്ടികള്‍ വിദ്യാലയത്തില്‍ എത്തിയിരുന്നു.
കുന്നന്താനം പാലയ്ക്കല്‍ത്തകിടി സെന്റ് മേരീസ് ഹൈസ്കൂളില്‍ നടന്ന സ്കൂള്‍ പ്രവേശനോത്സവം വര്‍ണാഭമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ‘അക്ഷയ സൂര്യനുദിച്ചു നമുക്കീ അറിവിന് ഉത്സവഘോഷം….’ എന്നു തുടങ്ങുന്ന പ്രവേശന ഗാനാലാപനത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
രക്ഷകര്‍ത്താക്കളുടെ ഇഷ്ടാനുഷ്ഠങ്ങള് നടപ്പാക്കാനുള്ള ഉപകരണമായി കുട്ടികളെ മാറ്റാതെ സ്വതന്ത്ര ചിന്തയുള്ളവരായി വളരാന്‍ സാഹചര്യമൊരുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അനു വി.കടമ്മനിട്ട കവി ഒ.എന്‍.വിയ്ക്ക് അക്ഷര പൂജയൊരുക്കി ഗാനാലാപനം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ അധ്യക്ഷത വഹിച്ചു. കെ.കെ രാധാകൃഷ്ണക്കുറുപ്പ്, അഡ്വ. റജി തോമസ്, എസ്.വി.സുബിന്, കെ.ജി അനിത തുടങ്ങി ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ പി.ആര് രാജേന്ദ്രന്, വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചുമതലയുള്ള വനജകുമാരി, ഡയറ്റ് പ്രിന്‍സിപ്പല്‍ എ.എല്‍.വത്സല, ഹെഡ്മാസ്റ്റര് സണ്ണിക്കുട്ടി കുര്യന്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. രാവിലെ ചെണ്ടമേളത്തോടെ ഘോഷയാത്രയായിട്ടാണ് സ്കൂളിലേക്ക് കുട്ടികളും വിശിഷ്ടാതിഥികളും എത്തിയത്. സ്കൂളില്‍ പുഴുങ്ങിയ തെരളി നല്‍കിയാണ് കുട്ടികളെ സ്വീകരിച്ചത്.
ഭാരതീയ വിദ്യാ നികേതന്റെ ശ്രീശങ്കരവിദ്യാ പീഠത്തിലെത്തിയ കുട്ടികളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് അദ്ധ്യാപകര്‍ ആരതി ഉഴിഞ്ഞ് സ്വീകരിച്ചത്.കവി.ഒന്വിക്ക് അക്ഷര പൂജ നടന്നു.ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി നിര്‍വിണ്ണാനന്ദ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.വിഷ്ണു നമ്പൂതിരി വെള്ളിയോട്ടില്ലം അദ്ധ്യക്ഷത വഹിച്ചു.പ്രധാന അദ്ധ്യാപിക ലളിതമ്മടീച്ചര്‍,കൗണ്‍സിലര്‍മാര്‍,പിടിഎ ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.
കാവുംഭാഗം എല്പിഎസ്സില് നടന്ന പ്രവേശനോത്സവം മാര്‍ക്രിസോസ്റ്റം വലിയ മെത്രാപോലിത്ത ഉദ്ഘാടനം ചെയ്തു.നഗരസഭ അദ്ധ്യക്ഷന്‍ കെ.വര്‍ഗീസ്,സ്കൂള്‍ പ്രധാന അദ്ധ്യാപിക നാന്‍സി ടീച്ചര്‍ കൗണ്‍സിലര്‍മാര്‍,പിടിഎ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.തുകലശേരി സിഎംഎസ് ഹൈസ്കൂളിലെ പ്രവേശനോല്‍സവവും പൂര്‍വ വിദ്യാര്‍ഥി സംഗമവും ബിഷപ് ഡോ. തോമസ് സാമുവല്‍ ഉദ്ഘാടനം ചെയ്യയ്തു.മാനേജര്‍ റവ .തോമസ് പായിക്കാട് അദ്ധ്യക്ഷത വഹിച്ചു. 1982 ബാച്ചിലെ പൂര്‍വ വിദ്യാര്‍ഥികള്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്യയ്തു.
കാവുംഭാഗം ദേവസ്വം ബോര്‍ഡ്,തിരുവല്ല എംജിഎം എച്ച്എസ്എസ് ,എസ്സിഎസ എച്ച്എസ്എസ്,പെരിങ്ങര പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ്മ എച്ച്എസ്എസ,ചാത്തങ്കേരി എസ്എന്‍ഡിപി എച്എസ്എസ് എന്നിവിടങ്ങളിലും പ്രവേശനോത്സവം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: