മാതമംഗലം : ജില്ലാതല സ്കൂള്‍ പ്രവേശനോത്സവം നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിലെ മാതമംഗലം ഹൈസ്കുളില് ഐ.സി.ബാലകൃഷ്ണന് എം എല്‍എ ഉദ്ഘാടനം ചെയ്തു. അക്ഷരവെളിച്ചം തേടി കലാലയത്തിലെത്തിയ വിദ്യാര്‍ത്ഥികളെ ജനപ്രതിനിധികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് സ്വീകരിച്ചു. ഗൃഹാന്തരീക്ഷത്തില്‍ നിന്ന് പുതിയ ഒരു ലോകത്തേക്ക് വരുന്ന കൊച്ചുകുട്ടികളിലെ അപരിചിതത്വവും ഭയാശങ്കകളും മാറ്റി ഉത്സവാന്തരീക്ഷം സൃഷ്ടിച്ച് കലാലയവുമായി അടുപ്പിക്കുകയാണ് പ്രവേശനോത്സവത്തിന്റെ ലക്ഷ്യം. തലയില്‍ വര്‍ണ്ണത്തൊപ്പിയും കയ്യില്‍ ബലൂണുകളും മധുര പലഹാരവും ലഭിച്ചതോടെ കണ്ണീര്‍തുള്ളികളുടെ ഒഴുക്ക് നിലച്ചു. പിന്നെ ആശ്വാസത്തിന്റെ നെടുവീര്‍പ്പ്. അത് കഴിഞ്ഞ് സഹപാഠികളോട് അല്‍പ്പം കുശലം. വീറും വാശിയും അല്പ്പമൊന്നുപേക്ഷിച്ച് നല്ലപിള്ള ചമഞ്ഞിരുന്ന ചിലര്‍ അല്‍പ്പം കഴിഞ്ഞപ്പോള്‍ വാവിട്ട് കരച്ചില്, ഇതാ യിരു ന്നു ഇന്നലെ ജില്ലയിലെ സ്കൂളുകളില്‍ വിപുലമായി നടത്തിയ പ്രവേശനോത്സവത്തിന്റെ കാഴ്ചകള്‍. പുതുതായി നിര്‍മ്മിച്ച ഹൈസ്കുള് കെട്ടിടത്തിന്റെ ഉദ്ഘാടനവും ഐ.സി.ബാലകൃഷ്ണന് എംഎല് എ നിര്‍വ്വഹിച്ചു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് പ്രവേശനോത്സ കിറ്റ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ എ.ദേവകി, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ കെ. മിനി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ അനില തോമസ്, ജില്ലാ ഡി.ഡി.ഇ സി. രാഘവന്, നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ ശോഭന്‍കുമാര്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ കെ.എം ഉണ്ണികൃഷ്ണന്, എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. ടി.അബ്ബാസലി, ജില്ലാ പഞ്ചായത്തംഗം ബിന്ദു മനോജ്, ബ്ലോക്ക് അംഗം നസീറ ഇസ്മാഈല്‍, എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.എം. മൊയ്തീന് കുഞ്ഞി, പഞ്ചായത്തംഗങ്ങളായ വി. ബാലന്, അനിത വിനോദ്, അനില്‍ സി, കനകമണി, ബി.പി.ഒ എം.കെ.സുന്ദര്‍ലാല്‍, പ്രധാനാധ്യാപകരായ സി.കെ ഹൈദ്രോസ്, കെ.വി ബാബു, പി.ടി.എ വൈസ് പ്രസിഡന്റ് എം. ഭാസ്കരന്, സബിത ബിജു, എ.വി.സന്തോഷ്കുമാര്‍, സി ഭാസ്കരന്, കെ.എല്‍ പൗലോസ്, എന്‍. ഷറഫുദ്ദീന് തുടങ്ങിയവര്‍ സംസാരിച്ചു.
കല്‍പ്പറ്റ : കല്‍പ്പറ്റ ശ്രീ ശങ്കര വിദ്യാമന്ദിരം ഹൈസ്കൂളിന്റെയും ശിശുവാടികയുടെയും ആഭിമുഖ്യത്തില്‍ നടത്തിയ 2016-17 അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനോത്സവം അഡീഷ്ണല്‍ ഡിസ്ട്രിക്ക്റ്റ് മജിസ്ട്രേറ്റ് സി.എം.മുരളീധരന് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം ഡെപ്യൂട്ടി കളക്ടര്‍ സി.എം. ഗോപിനാഥന് വിതരണം ചെയ്തു. അദ്ധ്യയനവര്‍ഷത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെയും വിശിഷ്ട അതിഥികളെയും താളമേളങ്ങളുടെയും ആരതിയുടെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്. വിദ്യാലയ സമിതി പ്രസിഡണ്ട് എം മോഹനന് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സുരേഷ് കുമാര്‍ , പി.ടി.എ. പ്രസിഡണ്ട് ശിവരാമ കൃഷ്ണന് , രജ്ഞിത്ത് , ജയചന്ദ്രന്, ശങ്കരന് മാസ്റ്റര്‍, സതീശന് , മാതൃ സമിതി പ്രസിഡണ്ട് ശ്രീജ എന്നിവര്‍ സംസാരിച്ചു.
മുട്ടില്‍ : വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കു തടയാനായി കൊളവയല്‍ സെന്റ് ജോര്‍ജ് എ.എല്‍.പി സ്കൂള്‍ ഈ അധ്യായന വര്‍ഷം വിവിധ കര്‍മ്മപരിപാടികള്‍ ആരംഭിച്ചു. ഈ വിദ്യാലയത്തില്‍ നിലവിലുള്ള വിദ്യാര്‍ത്ഥികളില്‍ 50 ശതമാനം പേരും പണിയ വിഭാഗത്തില്‍ പെട്ടവരാണ്. വിദ്യാഭ്യാസപരമായി ഏറ്റവും കൂടുതല്‍ പിന്നോക്ക അവസ്ഥയിലുള്ള ഇവരുടെ ഇടയിലാണ് ജില്ലയിലുടനീളം കൊഴിഞ്ഞു പോക്ക് വ്യാപകമായി നടക്കുന്നത്. ഇത് പരിഹരിക്കാനായാണ് അധ്യാപകരും പി.റ്റി.എയും ഈ വര്‍ഷം ചില നൂതന പദ്ധതികള്‍ക്ക് തുടക്കമിടുന്നത്. പണിയ വിഭാഗത്തില്‍ നിന്നുള്ള ഒരു സന്നദ്ധ പ്രവര്‍ത്തകയെ ആറുമാസത്തേയ്ക്ക് സ്പെഷ്യല്‍ വോളണ്ടിയര്‍ ടീച്ചറായി പരീക്ഷണാടിസ്ഥാനത്തില്‍ ഉത്തരവാദിത്തം ഏല്പിച്ചാണ് കൊളവയല്‍ സെന്റ് ജോര്‍ജ് സ്കൂളില്‍ ഇക്കൊല്ലം അധ്യായനം ആരംഭിക്കുന്നത്.
സ്കൂള്‍ ലോക്കല്‍ മാനേജര്‍ ഡോ.ഫ: തോമസ് ജോസഫ് തേരകം, പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ ചന്ദ്രികാകൃഷ്ണന്‍, ഷൈലജ പി.റ്റി.എ പ്രസിഡന്റ് മുഹമ്മദ് മാഷ് ട്രസ്റ്റിമാരായ ബിജോയ്, ജോസ്പ്രകാശ്, ജോണ്സണ് രക്ഷിതാക്കള്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: