ബത്തേരി : കൈത്തോട് കയ്യേറി സ്വകാര്യവ്യക്തി മതില് നിര്‍മ്മിച്ചുവെന്ന് പരാതി. ബത്തേരി ചുങ്കം ബസ്റ്റാന്റ് പരിസരത്താണ് കയ്യേറ്റം നടന്നത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് സ്ഥലത്തെത്തിയ മുന്‍സിപ്പാലിറ്റി അധികൃതര്‍ നിര്‍മ്മാണപ്രവൃത്തി തടഞ്ഞു.
ബത്തേരി ചുങ്കം ബസ്റ്റാ ന്റ്ിനോട് ചേര്ന്നൊഴുകു ന്ന കൈത്തോട് കയ്യേറി സ്വകാര്യ വ്യക്തി മതില് നിര്‍മ്മിക്കുന്നതായി പരാതി ഉയര്‍ന്നത്. നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചപ്പോള്‍ തന്നെ നാട്ടുകാര്‍ ഇത് ചോദ്യം ചെയ്തിരുന്നു.എന്നാല്‍ ഉടമ ഇത് മറികടന്ന് മതില് നിര്‍മ്മാണം തുടരുകയായിരുന്നു.ഇതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.തുടര്‍ന്ന് മുന്‍സിപ്പാലിറ്റി ഓവര്‍സിയര്‍ സ്ഥലത്തെത്തി നിര്‍മ്മാണം നിറുത്തിവെപ്പിക്കുകയായിരുന്നു.കൈത്തോട് കയ്യേറിയതിന് പുറമെ ബസ്റ്റാന്റിലേക്കുള്ള പേവേശന പാതയും സ്വകാര്യവ്യ്കതി കയ്യേറിയതായും നാട്ടുകാര്‍ ആരോപിച്ചു. ഈ ഭാഗത്ത് മുമ്പും അതിര്‍ത്തി നിര്‍ണ്ണയുവുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: