ചെസ്റ്റര്‍ ലെ സ്ട്രീറ്റ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കാന്‍ ശ്രീലങ്ക പൊരുതുന്നു. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് സ്കോര്‍ 498 നു മറുപടിയായി ആദ്യ ഇന്നിങ്സില്‍ 101നു പുറത്തായി ഫോളോഓണ്‍ ചെയ്യേണ്ടിവന്ന ശ്രീലങ്ക, മൂന്നാം ദിവസം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 113 എന്ന നിലയില്‍.
സ്റ്റുവര്‍ട്ട് ബ്രോഡ് (നാലു വിക്കറ്റ്), ജയിംസ് ആന്ഡേഴ്സണ്, ക്രിസ് വോക്സ് (മൂന്ന് വിക്കറ്റ് വീതം) എന്നിവരുടെ പ്രകടനം ആദ്യ ഇന്നിങ്സില്‍ ലങ്കയെ തകര്‍ത്തു. 35 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസ് ടോപ് സ്കോറര്‍. ലാഹിരു തിരിമന്നെ (19), കൗശല്‍ സില്‍വ (13), രംഗന ഹെറാത്ത് (12) എന്നിവര്‍ക്കും രണ്ടക്കം കാണാനായി.
ബ്രോഡ് 13 ഓവറില്‍ 40 റണ്‍സ് വഴങ്ങി. ആന്ഡേഴ്സണ് 12.3 ഓവറില്‍ 36 റണ്‍സും വോക്സ് ഏഴോവറില്‍ ഒമ്പത് റണ്‍സും വഴങ്ങി.
രണ്ടാമിന്നിങ്സില്‍ ഓപ്പണര്‍ ദിമുത് കരുണരത്നെ (26), കുശാല്‍ മെന്‍ഡിസ് (26), ലാഹിരു തിരിമന്നെ (13) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടം. ഓപ്പണര്‍ കൗശല്‍ സില്‍വ (45), നായകന് ഏയ്ഞ്ചലോ മാത്യൂസ് എന്നിവര്‍ ക്രീസില്‍. വീണ വിക്കറ്റുകള്‍ ആന്ഡേഴ്സണ്, വോക്സ്, മോയിന്‍ അലി എന്നിവര്‍ പങ്കിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: