കമ്പളക്കാട് : സമയോചിതമായ ഇടപെടലുകളിലൂടെ തേനീച്ച വളര്‍ത്തല്‍ പദ്ധതി വിജയകരമായി മുന്നോട്ട് കൊണ്ടു പോകുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി സെന്റര്‍ ഫോര്‍ യൂത്ത് ഡവലപ്പ്മെന്റ് -ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ സഹായത്തോടെ കര്‍ഷകര്‍ക്ക് പരിശീലനം നല്കി തുടങ്ങി.
മഴക്കാല പരിചരണം, തേന്‍ സീസണ്, കോളനി ഡിവിഷന് തുടങ്ങിയ തേനീച്ച വളര്‍ത്തലിലെ പ്രധാന ഘട്ടങ്ങളെ കുറിച്ചാണ് പ്രായോഗിക പരിശീലനം. മഴക്കാലത്ത് തേനീച്ചകള്‍ കൂട് വിട്ട് പോകുന്ന പ്രവണത കര്‍ഷകര്‍ പദ്ധതിയില്‍ നിന്നും പിന്തിരിയാന് കാരണമാകുന്നു. ഈയൊരു പ്രശ്നം കര്‍ഷകരുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതിനും പ്രായോഗിക തലത്തില്‍ ഇടപെടുന്നതിനുമാണ് അഞ്ച് ദിവസത്തെ പരിശീലനത്തില്‍ മുന്‍ഗണന നല്‍കുന്നത്.
കെ.വി. ഐ.സി. സൂപ്പര്‍ വൈസര്‍ ഗോമതി നായകത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകരെ ഇരുപത്തിയഞ്ച് പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ചാണ് പരിശീലനം . ആദ്യ ഘട്ടത്തില്‍ കമ്പളക്കാട് പറളിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന സി.വൈ.ഡി. ബീ-ബ്രീഡീംഗ് സെന്ററിലും തുടര്‍ന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിലും സംഘടിപ്പിക്കുന്ന പരിശീലനത്തിന് സി.വൈ.ഡി. കോ-ഓര്‍ഡിനേറ്റര്‍ റ്റി. കൃഷ്ണന് നേതൃത്വം നല്‍കും. രണ്ടാം ഘട്ട പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കര്‍ഷകര്‍ 9400707109 എന്ന നമ്പറില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: