കല്‍പ്പറ്റ : പെരുമ്പാവൂരിലെ ദളിത് വിദ്യാര്‍ത്ഥിനിയായ ജിഷയെ ക്രൂരമായി കൊലപെടുത്തിയ കേസിലെ പ്രതികളെ കണ്ടെത്തുന്നതുവരെ സമരം തുടരുമെന്ന് മഹിളാ ഐക്യവേദി പ്രഖ്യാപിച്ചു.
ജിഷയെ ക്രൂരമായി കൊലപെടുത്തിയ പ്രതികളെ ഉടന്‍ പിടികൂണമെ ന്നും അന്വേഷണം സിബി ഐയെ ഏല്‍പ്പിക്കണമെ ന്നും ആവശ്യപ്പെട്ടുകൊണ്ട് മഹിളാ ഐക്യവേദിയുടെ നേതൃത്വത്തില്‍ മെയ് 28ന് ജില്ലാ കളക്ട്രേറ്റിന് മുന്പില് നടത്തിയ ധര്‍ണ്ണ മഹിളാമോര്‍ച്ച ജില്ലാപ്രസിഡണ്ട് രാധാസുരേഷ് ഉദ്ഘാടനം ചെയ്തു. മഹിളാ ഐക്യവേദി ജില്ലാ പ്രസിഡണ്ട് രമണി ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു.
ജിഷയുടെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതും കൊലപെടുത്തുന്നതും നിത്യസംഭവമായി മാറിയിരിക്കുന്നു. പല കേസുകളും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തേച്ചുമായ്ച്ചുകളയുകയാണ്. കേസന്വേഷണത്തിന് തുമ്പുണ്ടാവത്തത് പ്രതികള്‍ക്ക് പോലീസ് കൂട്ടുനില്ക്കുന്നതുമൂലമാണെന്നും മഹിളാഐക്യവേദി കുറ്റപ്പെടുത്തി.
മഹിളാഐക്യവേദി ജില്ലാ സെക്രട്ടറി കനകവല്ലി, ഹിന്ദു ഐക്യവേദി ജില്ലാ അദ്ധ്യക്ഷന്‍ സി.പി. വിജയന്, സംഘടനാ സെക്രട്ടറി ബാലന്, ബിജെപി ജില്ലാസെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍, മഹിളാമോര്‍ച്ച ജില്ലാ കമ്മിറ്റിയംഗം ശാന്തകുമാരി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: