തിരുവല്ല: കേരള വികലാംഗ ഫെഡറേഷന് ജില്ലാ സമ്മേളനത്തിന് നാളെ തിരുവല്ലയില്‍ തുടക്കമാകും
പരിപാടിക്കുള്ള ഒരുക്കങ്ങ
ള്‍ പൂര്‍ത്തിയായിതായി ഭാരവാഹികള്‍ അറിയിച്ചു. വിവിധ ചികിത്സാ പദ്ധതികടെയൂം ആനുകൂല്യ വിതരണങ്ങളും ഇതോടൊപ്പം നടക്കും. നാളെ ് രാവിലെ 8 ന് തിരുവല്ല ബിലിവേഴ്സ് യൂത്ത് സെന്ററില്‍ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി മാത്യൂ ടി തോമസ് പരിപാടി ഉദ്ഘാടനം ചെയ്യും.ജില്ലാ രക്ഷാധികാരി രാജന് പടിയറ അധ്യക്ഷത വഹിക്കും. സമ്മേളനത്തില്‍ എം.എല്‍.എ.മാരായ രാജുഏബ്രഹാം,വീണാ ജോര്‍ജജ്, എന്നിവര്‍ മുഖ്യാതിഥികളാവും.
വിദ്യാഭ്യാസ അവാര്‍ഡു ദാനം ജില്ലാ പഞ്ചായത്തംഗം എസ്.വി.സുബിന് നിര്‍വ്വഹിക്കും. ചികിത്സാ സഹയ വിതരണം പ്ലാന്റേഷന് കോര്പ്പറേഷന് ചെയര്മാന് ഡോ.വര്‍ഗീസ് ജോര്‍ജജ് നടത്തും. വീല്‍ ചെയറുകളൂടെ വിതരണം നഗരസഭ പ്രതിപക്ഷ നേതാവ് എം.പി.ഗോപാലകൃഷ്ണന് നടത്തും.അഡ്വ.ഫിലിപ്പോസ് തോമസ്,ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് മത്തായി തോമസ് മണ്ണടിശാല,പുന്നപ്ര അപ്പച്ചന്,ജില്ലാ പ്രസിഡന്റ തോമസ് ജോസഫ് തടിയൂര്‍, അടൂര്‍ രാധാകൃഷണന്, ജയകുമാര്‍ കോഴഞ്ചേരി,രതീഷ് എം.ബാബു.അജി വെട്ടൂര്‍, ഹരിപ്രസാദ് വെച്ചൂച്ചിറ തുടങ്ങിയവര്‍ പ്രസംഗിക്കും.
വികലാംഗരുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ പുതിയ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ സമ്മേളനം വിവിധ ആവശ്യങ്ങള്‍ അടങ്ങുന്ന പ്രമേയം അവതരിപ്പിക്കുമെന്ന് ഫെഡറേഷന് ഭാരവാഹികള്‍ അറിയിച്ചു.പരിപാടിയില്‍ വിവിധ ഇടങ്ങളില്‍ നിന്നായി
നിരവധി പ്രവര്‍ത്തകര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: