പുത്തൂര്‍വയല്‍ : സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കായി പുത്തൂര്‍ വയല്‍ എം.എസ്.സ്വാമിനാഥന് ഗവേഷണ നിലയം 2009 മുതല്‍നടത്തിവരുന്ന പരിസ്ഥിതി ശാസ്ത്രകാര്ഷിക പഠനകളരിയായ വെക്കേഷന് ട്രെയ്നിങ്ങ്പ്രോഗ്രാമിന് ഇത്തവണ ഇരുപത്തിയേഴ് വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചായിരുന്നു കുട്ടികള്‍ ഇത്തവണപഠിച്ചത്. കാലാവസ്ഥ വ്യതിയാനം ജൈവവൈവിധ്യ മേഖലയിലും കാര്‍ഷിക മേഖലയിലും എന്തെല്ലാം തരത്തിലുള്ള പ്രത്യാഘാതങ്ങളാണ് ഉ ണ്ടാക്കുന്നതെന്ന് അവര്‍ അറിഞ്ഞും അനുഭവിച്ചും രസിച്ചും പഠിക്കാന്‍ ശ്രമിച്ചു. സ്വാമിനാഥന് ഗവേഷണനിലയം ശാസ്ത്രകാര്ഷിക പരിസ്ഥിതിപഠനം ഏറ്റവും രസകരവും ആകര്ഷണിയവുമായിട്ടാണ് നടത്തിവരുന്നത്. കുട്ടികള്‍ തന്നെ കാര്യങ്ങളെ കണ്ടെത്തി പഠിക്കുന്നതാണ് ഈ പരിശീലനത്തിന്റെ വലിയ പ്രതേ്യകത. പ്രോജക്ടു വര്‍ക്കുകള്‍, ശാസ്ത്രീയ പരീക്ഷണങ്ങള്‍, പ്രകൃതിനിരീക്ഷണം, ചെറുഗവേഷണങ്ങള്‍, പഠനയാത്രകള്‍ എന്നിവയിലൂടെയാണ് ഈ പഠനകളരി മുന്നോട്ട് പോയത്. ഇ. കുഞ്ഞികൃഷ്ണന്, അരുണ്‍ ആര്, സി. കെ.വിഷ്ണുദാസ്, എം.ജി.മനോജ്, ജാഫര്‍പാലോട്ട്, ഡോ. സ്മിത കെ.പി., വി.വി.ശിവന്, ജയേഷ് ജോസഫ്, നന്ദകുമാര്‍, സുധീഷ് കരിങ്ങാരി, ഡോ. എ.സാമ്പു തുടങ്ങിയവരാണ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കിയത്. ശാസ്ത്ര കാര്‍ഷിക ജൈവവൈവിധ്യാവബോധമുള്ള പുതുതലമുറയെ സൃഷ്ടിക്കുക എന്നതാണ് ഇത്തരം പരിശീലനങ്ങള്‍ കൊണ്ട് എം. എസ്. സ്വാമിനാഥന് ഗവേഷണ നിലയം ലക്ഷ്യം വെക്കുന്നത്. ക്യാമ്പിനോടനുബന്ധിച്ച് ലോകപരിസ്ഥിതി ദിനം വിദ്യാര്‍ത്ഥികള്‍ ‘സ്നേഹമരം’ നട്ട് ആചരിച്ചു. ‘പ്രകൃതി നശീകരണത്തിന് ഞങ്ങളൊന്നും ചെയ്തിട്ടില്ല എങ്കിലും ഞങ്ങള്‍ അതിന്റെ ഇരകളാകുന്നു. ഞങ്ങളുടെ കുഞ്ഞനുജന്മാരക്കും അനിയത്തിമാര്ക്കുംവേണ്ടി ഈ ഭൂമിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്ത്വം ഞങ്ങള്‍ ഏറ്റെടുക്കും’. മലയാളം വിക്കിപീടിക പ്രവര്‍ത്തകനും കുട്ടിപരിസ്ഥിതി പ്രവര്‍ത്തകനും ക്യാമ്പംഗവുമായ അഭിജിത്ത് പാലക്കാട് അഭിപ്രായപ്പെട്ടു. ‘പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള ഞങ്ങളുടെ അറിവുകളെ വിപുലപ്പെടുത്തും. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഇടപെടും. മലപ്പുറത്ത് നിന്നുള്ള ഗോപിക എന്ന വിദ്യാര്‍ത്ഥി അഭിപ്രായപ്പെട്ടു. ഏപ്രില്‍ 11-ാം തിയ്യതി ആരംഭിച്ച ക്യാമ്പ് ഇരുപത്തി മൂന്നാം തിയ്യതി അവസാനിച്ചു. ‘ഞങ്ങള്‍ മുതിര്‍ന്നവരാണ് ഈ പ്രകൃതിയെ ഇങ്ങനെ തകര്‍ത്തത്. നിങ്ങള്‍ക്കൊന്നും കരുതിവെയ്ക്കാതെ നിങ്ങളെകുറിച്ചോര്ക്കാതെയായിരുന്നു അത്. ഈ പ്രകൃതിയെ നമുക്കതിന്റെ തനിമയിലേക്ക് തിരിച്ച് കൊണ്ടുവരണം. അതിന് നമുക്ക് ഒന്നിച്ച് നില്‍ക്കണം. ക്യാമ്പിന്റെ സമാപനം ഉദ്ഘാടനം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി പറഞ്ഞു. ചടങ്ങില്‍ എം.എസ്.സ്വാമിനാഥന് ഗവേഷണ നിലയം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഗിരിജന്‍ ഗോപി അദ്ധ്യക്ഷനായിരുന്നു. കോഴ്സ് കോഡിനേറ്റര്‍ ബിനേഷ് സ്വാഗതവും ഇക്കാസ് കോര്‍ഡിനേറ്റര്‍ റോബിന് വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: