മീനങ്ങാടി : ഞായറാഴ്ച്ച ൈവകുന്നേരം ബിജെപി പ്രവര്‍ത്തകനും വനവാസി യുവാവുമായ ചോമാടി വിഷ്ണുവിനെ ആക്രമിച്ചുകൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ കരണിസ്വദേശി വിനൂപിനെ മീനങ്ങാടിസിഐ കെ.സുഷീറിന്റെ നേതൃത്വത്തിലുള്ള പോലീസ്സംഘം അറസ്റ്റ്ചെയ്തു. ഇന്നലെ വൈകീട്ട് 7.15 ഓടെയാണ് പ്രതിയെ പിടികൂടിയത്. കുത്തേറ്റ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട വിഷ്ണു അപകടനില തരണം ചെയ്തിട്ടില്ല. പ്രതിയെ ചോദ്യംചെയ്തുവരികയാണെന്ന് സിഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: