പത്തനംതിട്ട: കാര്‍ഷിക സര്‍വ്വകലാശാല, ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഗ്രാമസഹവാസ പരിപാടി ഇലന്തൂര്‍ ഗവ.വിഎച്ച്എസ്എസില്‍ 23 മുതല്‍ 30 വരെ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ ഗ്രാമീണ കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കതിരും കനവും എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. 23 ന് വൈകിട്ട് 3.30ന് ഇലന്തൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നിന്നും വിളംബര ഘോഷയാത്ര ആരംഭിക്കും. അഞ്ചുമണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി ഗ്രാമസഹവാസ പരിപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പങ്കാളിത്വ ഗ്രാമീണ വിശകലം, കാര്‍ഷിക ക്ലിനിക്കുകള്‍, കൃഷിയിടങ്ങള്‍ സന്ദര്‍ശനം, പരിശീലന ക്ലാസുകള്‍, കാര്‍ഷിക പ്രദര്‍ശനം, പ്രശ്നോത്തരി, കലാപരിപാടികള്‍, ബോധവല്‍ക്കരണ പരിപാടികള്‍, നടീല്‍ വസ്തുക്കളുടേയും ജീവാണുവളങ്ങളുടേയും വില്‍പ്പന തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും.
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി.സത്യന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാംസണ് തെക്കേതില്‍, കൃഷി ഓഫീസര്‍ പി.ആര്.ബിന്ദു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: