മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (ബിസിസിഐ) പുതിയ അധ്യക്ഷനായി നിലവിലെ സെക്രട്ടറി അനുരാഗ് താക്കൂര്‍ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് അനുരാഗ് മാത്രമേ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നുള്ളു. ഇതോടെ എതിരാളികളില്ലാതെ സാമ്പത്തികശേഷിയില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ സംഘടനയെ നയിക്കാനുള്ള നിയോഗം ഹിമാചല്‍ പ്രദേശില്‍നിന്നുള്ള അനുരാഗ് താക്കൂറില്‍ അര്‍പ്പിതമായി.
ബിസിസിഐയുടെ അധ്യക്ഷപദവിയിലെത്തുന്ന പ്രായം കുറഞ്ഞ വ്യക്തിയെന്ന ബഹുമതിയും ബിജെപി എംപി കൂടിയായ ഈ നാല്പ്പത്തിയൊന്നുകാരന് സ്വന്തം.
ഇന്നലെ മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനു ശേഷമാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തതായുള്ള പ്രഖ്യാപനം വന്നത്.
പ്രസിഡന്റായിരുന്ന ശശാങ്ക് മനോഹര്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ആദ്യ സ്വന്തന്ത്ര ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പദവിയില്‍ ഒഴിവു വന്നത്. മേഖലാ അടിസ്ഥാനത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. ഇക്കുറി അവസരം കിഴക്കന്‍മേഖലയ്ക്ക്. മേഖലയിലെ ആറു ഘടകങ്ങളും അനുരാഗിനെ പിന്തുണച്ചു. അജയ് ഷിര്ക്കെയാകും അടുത്ത സെക്രട്ടറിയെന്നാണ് കരുതപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: