പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി ഫലം പ്രഖ്യാപിച്ചപ്പോള്‍ എന്‍ഡിഎയ്ക്ക് ജില്ലയില്‍ വന്‍ മുന്നേറ്റം. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിന്റെ നാലിരട്ടിയോളം വോട്ടാണ് ഇക്കുറി ലഭിച്ചത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 37476 ബിജെപിയ്ക്ക് ലഭിച്ചപ്പോള്‍ അഞ്ച് നിയോജകമണ്ഡലങ്ങളിലായി ഇക്കുറി 140199 വോട്ട് ലഭിച്ചു. ജില്ലയില്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 19 ശതമാനം ബിജെപി നയിക്കുന്നഎന്ഡിഎയ്ക്ക് ലഭിച്ചെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ആറന്മുള നിയോജകമണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ എം.ടി.രമേശിന് 37906 വോട്ടുകളാണ് കിട്ടിയത്.ആകെ പോള്ചെയ്തവോട്ടിന്റെ23.48ശതമാനം വോട്ടാണ് രമേശിന് ലഭിച്ചത്. എല്‍ഡിഎഫിലെ വീണാജോര്‍ജ്ജാണ് ഇവിടെ വിജയിച്ചത്.64523വോട്ടുകള്‍നേടി. യുഡിഎഫിന്റെ സിറ്റിങ് എംഎല്‍എ കെ.ശിവദാസന്‍നായരെ 7646വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് തോല്പിച്ചത്.
ജില്ലയില്‍ എന്‍ഡിഎ മികച്ച പ്രകടനം കാഴ്ചവെച്ച മറ്റൊരു മണ്ഡലം തിരുവല്ലയാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി അക്കീരമണ്കാളിദാസഭട്ടതിരി ഇവിടെ 31439 വോട്ടുകള്‍ നേടി. എല്‍ഡിഎഫിലെ സിറ്റിംഗ് എംഎല്‍എയായ മാത്യു ടി തോമസ് 59660വോട്ടുകള്‍നേടിയാണ് ഇവിടെ വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസഫ് എം.പുതുശ്ശേരിയായിരുന്നു.
റാന്നി നിയോജകമണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കെ.പത്മകുമാറിന് 28201 വോട്ടുകള്‍ ലഭിച്ചു. എല്‍ഡിഎഫിലെ സിറ്റിങ് എംഎല്‍എ ആയ രാജു എബ്രഹാം58749വോട്ടുകള്‍നേടിയാണ് ഇവിടെ വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി മറിയാമ്മചെറിയാന്‍ 44153 വോട്ടുകള്‍നേടി രണ്ടാം സ്ഥാനത്ത് എത്തി.
. അടൂര്‍ നിയോജകമണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ അഡ്വ.പി.സുധീറിന് 25940 വോട്ടുകള്‍ ലഭിച്ചു. സിറ്റിങ് എംഎല്‍എ എല്‍ഡിഎഫിലെ ചിറ്റയം ഗോപകുമാറാണ് ഇവിടെ വിജയിച്ചത്. 76034വോട്ടുകള്‍ ചിറ്റയംഗോപകുമാര്‍ നേടി.യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ.കെ.ഷാജുവിന് 50574വോട്ടുകള്‍ ലഭിച്ചു.. കോന്നി നിയോജകമണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.ഡി.അശോക് കുമാറിന് 16713 വോട്ടുകള്‍ ലഭിച്ചു. സിറ്റിങ് എംഎല്‍എ യുഡിഎഫിലെ അടൂര്‍പ്രകാശ് 72362വോട്ടു നേടിയാണ് ഇവിടെ വിജയിച്ചത്.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ആര്.സനല്‍കുമാറിന് 51891 വോട്ടുകള്‍ ലഭിച്ചു.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 38000 ത്തോളം വോട്ടുകള്‍ എന്‍ഡിഎയ്ക്ക് ഇക്കുറി കൂടുതല്‍ നേടാന്‍ കഴിഞ്ഞു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഞ്ചുമണ്ഡലങ്ങളിലായി 102846 വോട്ടുകളായിരുന്നു ബിജെപിക്ക് ലഭിച്ചിരുന്നത്..ഇക്കുറി 140199 വോട്ട് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: