ന്യൂദല്‍ഹി: ബിസിസിഐ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 22നു തന്നെ നടക്കും. തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന ക്രിക്കറ്റ് അസോസിയേഷന് ഓഫ് ബീഹാറിന്റെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. ശശാങ്ക് മനോഹറിനു പകരം ആളെ കണ്ടെത്താനാണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചത്.
ജസ്റ്റിസ് ആര്.എം. ലോധ കമ്മിറ്റിയുടെ ചാര്‍ജ് ഷീറ്റില്‍ പേരുള്ളവരെ മത്സരിക്കുന്നതില്‍ നിന്ന് മാറ്റിനിര്‍ത്തുകയോ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യുകയോ വേണമെന്നായിരുന്നു ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്റെ ആവശ്യം. ഹര്‍ജി തള്ളിയെങ്കിലും കേസ് മുന്‍പ് പരിഗണിച്ച ബെഞ്ചിനെ സമീപിക്കാന്‍ ഹര്‍ജിക്കാരോട് കോടതി ആവശ്യപ്പെട്ടു. എന്നാല്‍, ആ ബെഞ്ചിന് ഇപ്പോള്‍ അവധിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: