കൊല്‍ക്കത്ത: ഓള് റൗണ്ടര്‍ ആന്ദ്രെ റസ്സലിനേറ്റ പരിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് കനത്ത തിരിച്ചടിയായി. ഇന്ന് ഗുജറാത്ത് ലയണ്‍സിനെതിരെ നിര്‍ണായക പോരാട്ടത്തിനിറങ്ങുന്ന നൈറ്റ് റൈഡേഴ്സിന് വേണ്ടി റസ്സല്‍ മൈതാനത്തിനിറങ്ങില്ല. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് വിന്‍ഡീസ് താരത്തിനു പരിക്കേല്‍ക്കുന്നത്.
റസ്സലിന്റെ അഭാവം കൊല്‍ക്കത്തക്ക് കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പ്.
സീസണ് ഒന്‍പതിലെ വിക്കറ്റ് വേട്ടക്കാരില്‍ മുന്‍നിരയിലാണ് റസല്‍. 15 വിക്കറ്റാണ് ഈ കരീബിയന്‍ താരം ഇതുവരെ പിഴുതത്. ബാറ്റിങിലും മോശമാക്കിയില്ല. മൊത്തം 188 റണ്‍സ്.
12 കളികളില്‍നിന്ന് 14 പോയിന്റുള്ള കൊല്‍ക്കത്ത ഇതുവരെ പ്ലേ ഓഫ് ഉറപ്പിച്ചിട്ടില്ല. രണ്ടാം സ്ഥാനത്താണ് നിലവിലെങ്കിലും അവശേഷിക്കുന്ന രണ്ടു മത്സരങ്ങളിലും ജയം അനിവാര്യമാണ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ സ്വന്തം ഗ്രൗണ്ടിലാണ് കോല്‍ക്കത്തയുടെ അവസാന മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: