പത്തനംതിട്ട: ആവേശപ്പെരുമഴയില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് കൊട്ടിക്കലാശം. പത്തനംതിട്ട അബാന്‍ജംഗ്ഷനില്‍ ഉച്ചയ്ക്ക് 3 മണിയോടെതന്നെ ആറന്മുള നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി.രമേശിനൊപ്പം പ്രവര്‍ത്തകരടങ്ങുന്ന സംഘം ആവേശക്കൊടുങ്കാറ്റായെത്തി. പിന്നാലെ എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരുമെത്തി വഴിനിറച്ചു. കത്തുന്ന വെയിലിനെ തണലാക്കി സ്ഥാനാര്‍ത്ഥികളും സംഘവും മുദ്രാവാക്യം വിളികളും പതാകവീശലും ഒക്കെയായി ഹരം പകര്‍ന്നപ്പോഴേക്കും കിഴക്കേമാനം കറുത്തുതുടങ്ങി. കാര്‍മേഘങ്ങളെ കശക്കിയെറിഞ്ഞ് കാറ്റുകൂടിയെത്തിയപ്പോഴേക്കും പകലോനും മറഞ്ഞു. ഇരുട്ടുവീണ സയാഹ്നത്തിന് വെള്ളിവെളിച്ചം പകര്‍ന്ന് ഇടിമിന്നലുകള്‍ പിന്നാലെയെത്തിയപ്പോഴും ആവേശം ഒട്ടും ചോരാതെ സ്ഥാനാര്‍ത്ഥികളും സംഘവും കലാശപ്പോരാട്ടം തുടര്‍ന്നു.ആറുമണിക്ക് പോലീസിന്റെ അറിയിപ്പ് ഉയര്‍ന്നതോടെ ശബ്ദകോലാഹലങ്ങള്‍ നിലച്ചു.
തൃകോണമത്സരത്തില്‍ നിന്ന് ദേശീയ ജനാധിപത്യത്തിന്റെ സര്‍വ്വാധിപത്യത്തില്‍ ഉറച്ചായിരുന്നു തിരുവല്ലയില്‍ പ്രചാരണം കൊട്ടികലാശിച്ചത്.ആവേശം നിറഞ്ഞാടിയ അന്തരീക്ഷത്തില്‍ ആയിരകണക്കിന് പ്രവര്‍ത്തകര്‍ അക്കീരമണിനൊപ്പം വികസനത്തിന്റെ മാറ്റൊലിമുഴക്കി.നാസിക് ദോളും,പടഹവാദ്യവും, ചെണ്ടമേളവും അത്യുച്ചത്തില്‍ മുഴങ്ങിയപ്പോള്‍ ഇരുമുന്നണികളും അമ്പരന്ന് പോയി.പൊടിയാടി ജംങ്ഷനില്‍ നിന്ന് ആയിരകണക്കിന് പ്രവര്‍ത്തകരുടെയും ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെയാണ് അക്കീരമണ്‍ നഗരത്തിലേക്ക് പ്രവേശിച്ചത്.
നാടിന്റെ നാനാഭാഗത്ത് നിന്നും സ്ത്രീകള്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ എത്തിയത് ആവേശം നൂറിരട്ടിയാക്കിയെന്നാണ് എന്‍ഡിഎ കേന്ദ്രങ്ങള്‍ പറയുന്നത്.കഴിഞ്ഞ തവണ ഇടതിനും വലതിനും കൊടി എടുത്തവര്‍ വരെ വികസനത്തിന്റെ താമരക്കാലത്തിലേക്കെത്തിയപ്പോള് അതിനും ശ്രീവല്ലഭന്റെ ഭൂമി സാക്ഷിയായി.സ്ത്രീകള്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ ്പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്നലെ പഴുതുകള്‍ അടച്ചുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു.വീടുകള്‍ കയറി ഇറങ്ങി ലഘുലേഖകള്‍ ഇന്നലെയും വിതരണം നടത്തി.വികസനത്തിന്റെ മുരടിപ്പുകള്‍ക്ക് ആമുഖത്തിന്റെ ആവശ്യം വേണ്ടി വന്നില്ല എന്നാണ് ഒരോ പ്രവര്‍ത്തകരുടെയും അനുഭവം.പ്രചാരണം സമാപിക്കുമ്പോള്‍ ആളുകള്‍ വികസനത്തിന്റെ നാളേക്ക് അണിനിരന്നെന്നും അവര്‍ പറയുന്നു.പ്രവര്‍ത്തകരുടെ കുറവും സംഘാടനത്തിലെ പിഴവുകളും ഇടത് പക്ഷത്തിന്റെ കൊട്ടികലാശത്തില്‍ കരിനിഴല്‍ വീഴ്ത്തി.പ്രവര്‍ത്തകരെ കിട്ടാതിരുന്നതിനാല്‍ മണിക്കൂറുകള്‍ വൈകിയാണ് ഇടതു പക്ഷ സ്ഥാനാര്‍ത്ഥിയുടെ പ്രകടനം തുടങ്ങിയത്.ട്രാഫിക്ക് ജംങ്ഷന് സമീപം കൊട്ടികലാശത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇടത് പക്ഷ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ നടുറോഡില്‍ പാര്‍ക്കു ചെയ്തത് ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥരോട് വാക്കേറ്റമുണ്ടായി.പടല പിണക്കങ്ങള്‍ ഇന്നലെയും വലത് ക്യാമ്പിന്റെ തിളക്കം കെടുത്തി.വിക്ടര്‍ വിഭാഗവും പുതുശ്ശേരിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇന്നലെ കലാശകൊട്ടില്‍ നിന്ന് വിട്ടുനിന്നു. പ്രവര്‍ത്തകരുടെ കുറവ് വലതുപക്ഷത്തിന്റെയും ആവേശത്തിന് വിള്ളല്‍ വീഴ്ത്തി. നഗരത്തില്‍ മുന്നണികള്‍ തീര്‍ത്ത ആരവങ്ങള്‍ ഒഴിഞ്ഞ ശേഷമാണ് മഴ പെയത് തുട ങ്ങിയത്. പരസ്യ പ്രചാരണം അവസാനിച്ച് ശേഷം ഇനി നിശബ്ദ പ്രചാ രണ ത്തി ലേക്ക്.
പ്രകടനത്തിന് ശേഷം ഇരുമുന്നണികളും പിരിഞ്ഞപ്പോഴും ബിജെപി പ്രവര്‍ത്തകര്‍ തിരക്കിലായിരുന്നു.കൊട്ടികലാശത്തിനിടയില്‍ പ്രവര്‍ത്തകര്‍ വലിച്ചെറിഞ്ഞ കൊടികളും കുപ്പികളും നീക്കം ചെയ്തതിന് ശേഷമാണ് അവര്‍ വീടുകളിലേക്ക് പോയത്.തിരുവല്ല ടൗണ്‍കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ നൂറോളം വരുന്ന ബിജെപി പ്രവര്‍ത്തകരാണ് ഇതിന് നേതൃത്വം വഹിച്ചത്.തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിക്കുന്ന ഇന്നലെ വൈകിട്ട് 4 മണിയോട് കൂടി പന്തളം ജംക്ഷനില്‍ കലാശകൊട്ടിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു.പ്രചാരണ വാഹനങ്ങളുടെയും നാസിക് ഡോളുകളുടെയും അകമ്പടികളോടെ കൊടികളും ബോര്‍ഡുകളുമായി ബി ജെ പി പ്രവര്‍ത്തകര്‍ പന്തളം ജംക്ഷനില്‍ എത്തിച്ചേര്‍ന്നത്. ബി ജെ പി യും എല്‍ ഡി എഫും നൂറുകണക്കിന് പ്രവര്‍ത്തകരെ കൊട്ടികലാശത്തില്‍ എത്തിച്ചപ്പോള്‍ വിരളില്‍ എണ്ണാവുന്ന കൊണ്ഗ്രസ് പ്രവര്‍ത്തകര്‍ മാത്രം ആയിരുന്നു ഉണ്ടായിരുന്നത്.കൊട്ടികലാശം തീരാന്‍ അരമണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ ആണ് മഴയുടെ വരവ്.കനത്ത കാറ്റിലും മഴയിലും ഒട്ടും ആവേശം ചോരാതെ ജയ് വിളികളുമായി പ്രവര്‍ത്തകര്‍ ആറു മണിവരെ പന്തളം ജംക്ഷനില്‍ നിലയുറപ്പിച്ചു.മുന്‍ വര്‍ഷങ്ങളില്‍ 5 മണിക്ക് പ്രചരണം അവസാനിച്ചിരുന്നു. അടൂര്‍ ഡി വൈ എസ് പി നസീം.പന്തളം സി ഐ സുരേഷ്കുമാര്‍,എസ് ഐ സൂഫി എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്ത് ഉണ്ടായിരുന്നു. അടൂരില്‍ കെഎസ്ആര്‍ടിസി കോര്‍ണര്‍ വൈകിട്ട് മൂന്നുമണിമുതല്‍ പ്രവര്‍ത്തകര്‍ കൈയടക്കിയിരുന്നു. ജംഗ്ഷനില്‍ പ്രചരണ വാഹനങ്ങളും പ്രവര്‍ത്തകരും കൊടികളും കൊണ്ട് നിറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.പി.സുധീര്‍ പ്രവര്‍ത്തകരോടൊപ്പം കൊട്ടിക്കലാശത്തില്‍ നിറഞ്ഞു നിന്നു. വൈകിട്ട് 5.30 ന് പരസ്യപ്രചരണം സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: