ആറന്മുള:. പമ്പയുടെ തീരത്തുള്ളവരുടെ തിരുവോണമാണ് ആറന്മുള വള്ളംകളി. തികച്ചും സാംസ്കാരികവും വിശ്വാസ പരവുമായ ഒരാചാരമാണ് ആറന്മുള വള്ളംകളി.
ലോകപ്രശസ്തമായ ആറന്മുള വള്ളംകളിയോടെ ഇടത് വലത് സര്‍ക്കാരുകള്‍ കാലങ്ങളായി ചിറ്റമ്മ നയമാണ് സ്വീകരിച്ചുവരുന്നത്.കേരളത്തിന്റെ സാംസ്ക്കരികഭൂപടത്തില് മുന്നില്‍ നില്ക്കുന്ന ഉത്തൃട്ടാതി വള്ളംകളിക്കും പള്ളിയോടങ്ങളുടെ സംരക്ഷണത്തിനും സംസ്ഥാനസര്‍ക്കാര്‍ മതിയായ സഹായങ്ങള്‍ നല്‍കുന്നില്ല.ആലപ്പുഴ നെഹ്റു ട്രോഫി വള്ളം കളിക്ക് സംസ്ഥാന സര്‍ക്കാര്‍ അമ്പതു ലക്ഷം രൂപയാണ് വര്‍ഷം തോറും ധനസഹായം നല്‍കുന്നത്. എന്നാല്‍ അടുത്തകാലംവരെ ആറന്മുള വള്ളം കളിക്ക് വെറും അന്‍പതിനായിരം രൂപയാണ് കേരള സര്‍ക്കാര്‍ നല്‍കിയിരുന്നത്.
പിന്നീടത് ഒരു ലക്ഷം രൂപയായാക്കി. അഞ്ചു ലക്ഷം രൂപ അനുവദിക്കാമെന്ന സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം വെറും വാഗ്ദാനം മാത്രമായി ഒതുങ്ങിയെന്ന് പള്ളിയോട സേവാ സമിതി ഭാരവാഹികള്‍ പറയുന്നു.
ആറന്മുള ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തില്‍ അരങ്ങേറുന്ന പ്രസിദ്ധമായ ആറന്മുള വള്ളം കളിയില്‍ പങ്കെടുക്കുന്ന പള്ളിയോടങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ അമ്പത്തിയോന്നു ലക്ഷം രൂപ ഗ്രാന്റ് അനുവദിച്ചതാണ് പള്ളിയോട സേവ സംഘത്തിന് ഏക അനുഗ്രഹം. പള്ളിയോടങ്ങളുടെ സംരക്ഷണത്തിനായാണ് കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ വള്ളം കളിയില്‍ പങ്കെടുത്തു കൊണ്ട് തുക അനുവദിച്ചത്. ആറന്മുള നിയോജക മണ്ഡലം സ്ഥാനാര്‍ഥി എം ടി രമേശിന്റെയും, ബി ജെ പി ദേശീയസമിതിയംഗം വി.എന്‍. ഉണ്ണിയുടെയും പ്രത്യക താല്പര്യപ്രകാരമാണ് ധന സഹായം ലഭിച്ചത്. ഇതിനു മുമ്പ് പള്ളിയോടങ്ങള്‍ക്കു ആശ്വാസകരമായ നടപടി ഉണ്ടായത് വാജ്പേയി സര്‍ക്കാരിന്റെ കാലത്താണ്. അന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി ആയിരുന്ന യശ്വന്ത് സിന്‍ഹ അഞ്ച് ലക്ഷം രൂപ ഇതേ ആവശ്യത്തിലേക്ക് അനുവദിച്ചിരുന്നു.
ആറന്മുളയുടെ സമഗ്ര വികസനത്തിനായി നരേന്ദ്രമോദിസര്‍ക്കാര്‍ 6.3 കോടി രൂപ പ്രത്യേകമായി അനുവദിച്ചത് ബി ജെ പിയുടെ സമ്മര്‍ദ്ദ ഫലമായാണ്. ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് നേരിട്ടിടപെട്ടാണ് ശബരിമലയ്ക്കും ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിനുമൊപ്പം തീര്ത്ഥാടനകേന്ദ്രമായആറന്മുളക്ഷേത്രവികസനത്തിനും തുകഅനുവദിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: