അടൂര്‍: ഉമ്മന്‍ചാണ്ടിയുടെ ദുര്‍ഭരണത്തിന് സഹായംചെയ്യുന്നത് എല്‍ഡിഎഫാണെന്ന് സുരേഷ് ഗോപി എംപി. അടൂര്‍ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.പി.സുധീറിന്റെ ഇലക്ഷന് പ്രചരണാര്‍ത്ഥം അടൂര്‍ ഗാന്ധി സ്മൃതി മൈതാനിയില്‍ കൂടിയ വന്‍ ജനാവലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള നിയമസഭയില്‍ എന്‍ഡിഎയുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്. അതിനായി അടൂരിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ മുതല്‍ അടൂരിലും പരിസര പ്രദേശങ്ങളിലും വന്‍ ജനക്കൂട്ടം ആയിരുന്നു എത്തിയിരുന്നത്. നിയോജകണമ്ഡലം വൈസ് പ്രസിഡന്റ് എം.ജി.കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ.സുരേഷ്, ജില്ലാ കമ്മിറ്റിയംഗം വി.ശശികുമാര്‍, മണ്ഡലം സെക്രട്ടറി ഗോപകുമാര്‍, മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് എസ്.രാധാകൃഷ്ണന്‍നായര്‍, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ആര്.പ്രദീപ്, ജില്ലാ പ്രചാര്‍പ്രമുഖ് അഡ്വ.പി.എസ്.നരേന്ദ്രനാഥ്, മണ്ഡലം സംയോജകന്‍ ആര്.ഗോപാലകൃഷ്ണന്, സഹസംയോജകന് സി.ശരത്ത് എന്നിവര്‍ പങ്കെടുത്തു.
മണ്ഡലം പ്രസിഡന്റ് ബി.കൃഷ്ണകുമാര്‍, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി കലചന്ദ്രന്‍, മുന്‍സിപ്പാലിറ്റി സംയോജകന്‍ അഭിലാഷ് എന്നിവര്‍ സംസാരിച്ചു. അടൂര്‍ എച്ച്.എസ്.ജംഗ്ഷനില്‍ നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അടമ്പടിയോടെയാണ് എം.പി.സുരേഷ് ഗോപിയെ സെന്‍ട്രല്‍ മൈതാനിയിലേക്ക് ആനയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: