ലണ്ടന്‍: ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ രണ്ട് പുതുമുഖങ്ങള്‍. ഹാംപ്ഷയര്‍ ബാറ്റ്സ്മാന് ജെയിംസ് വിന്‍സും നോട്ടിങ്ഹാംഷയര് പേസര്‍ ജാക്ക് ബോളുമാണ് ടീമില്‍ ഇടംപിടിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ക്രിക്കറ്റില്‍നിന്നു വിരമിച്ച ജെയിംസ് ടെയ്ലറിന്റെ അഭാവമാണ് വിന്‍സിനെ ടീമിലെത്തിച്ചത്. അതേസമയം ക്രിസ് ജോര്‍ദാന്‍, ജോസ് ബട്ലര് എന്നിവര്‍ ടീമില്‍ ഇടംപിടിച്ചില്ല. മറ്റ് പ്രമുഖരെല്ലാം അലിസ്റ്റര്‍ കുക്ക് നയിക്കുന്ന ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. മൂന്ന് ടെസ്റ്റുകളുടെ പരമ്പരക്ക് 19ന് ലീഡ്സില്‍ തുടക്കം.
ടീം: അലിസ്റ്റര്‍ കുക്ക് (ക്യാപ്റ്റന്‍), മോയിന്‍ അലി, ജെയിംസ് ആന്ഡേഴ്സണ്, ജോണി ബെയര്‍സ്റ്റോവ്, ജാക് ബോള്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, നിക് കോംപ്ടണ്‍, സ്റ്റീവന്‍ ഫിന്, അലക്സ് ഹെയ്ല്‍സ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്ക്സ്, ജെയിംസ് വിന്‍സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: