ഓമല്ലൂര്‍: ആറന്മുള നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി.രമേശിന് ഓമല്ലൂര്‍ പഞ്ചായത്തിലെ വിവിധഭാഗങ്ങളില്‍ സ്വീകരണം നല്‍കും. ഉച്ചയ്ക്ക് 2.30ന് ചീക്കനാല്‍ ജംഗ്ഷനില്‍ നിന്നും സ്വീകരണ പരിപാടി ആരംഭിക്കും. തുറന്നവാഹനത്തിലെത്തുന്ന സ്ഥാനാര്‍ത്ഥിയെ നൂറുകണക്കിന് ടൂവീലറുകളുടേയും മറ്റ് വാഹനങ്ങളുടേയും അകമ്പടിയോടെയാണ് സ്വീകരണ സ്ഥലങ്ങളിലേക്ക് ആനയിക്കുന്നത്. ഓമല്ലൂര്‍ മില്മാജംഗ്ഷന്, ഐമാലി കയ്യാലേത്ത്പടി, പള്ളം റൈസ്മില്‍ ജംഗ്ഷന്, മണ്ണാറമല നടുവത്ത്കാവ്, മണ്ണാറമല ലത്തീന്കത്തോലിക്കാപ്പള്ളി ജംഗ്ഷന് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം വൈകിട്ട് 5 മണിയോടെ പൈവള്ളി അഞ്ചാലുംമൂട് ജംഗ്ഷനിലെത്തിച്ചേരും. തുടര്‍ന്ന് വാഴമുട്ടം ഓലിയില്പടി, വഞ്ചിപ്പടി, മുള്ളനിക്കാട് ജംഗ്ഷന്, ആറ്റരികം പൊന്മേലില്തെക്കേതില്പടി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് 7.15 ഓടെ ഓമല്ലൂര്‍ മാര്‍ക്കറ്റ് ജംഗ്ഷനിലെത്തിച്ചേരും. പിന്നീട് ഓമല്ലൂര്‍ അമ്പല ജംഗ്ഷന്, പന്ന്യാലി ഗണപതി ക്ഷേത്ര ജംഗ്ഷന്, മഞ്ഞനിക്കര പേഴുംമൂട് ജംഗ്ഷന് എന്നിവിടങ്ങളിലെ സ്വീകരണത്തോടെ ഇന്നത്തെ സ്വീകരണ പരിപാടികള്‍ സമാപിക്കുമെന്ന് എന്‍ഡിഎ ഇലക്ഷന് കമ്മിറ്റി പ്രസിഡന്റ് പി.വേണുഗോപാല്‍, ജനറല്‍ സെക്രട്ടറി എന്‍.ഡി.രവി എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: