മമ്പറം: പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതറിഞ്ഞ് സ്ഥലത്തെത്തിയ ബിജെപി പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ സംഘം ചേര്‍ന്ന് അക്രമിച്ചു. പിണറായി പഞ്ചായത്തിലെ ആലക്കണ്ടി ബസാറിലാണ് സിപിഎമ്മുകാര്‍ എന്‍ഡിഎയുടെ പ്രചാരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ച് തീയിട്ടത്. സംഭവമറിഞ്ഞ് ബിജെപി പിണറായി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സി.രാജേഷ്, പി.ഷൈജു എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയായിരുന്നു. എന്നാല്‍ പതിനഞ്ചോളം ബൈക്കുകളിലെത്തിയ സിപിഎം അക്രമിസംഘം ഇരുമ്പുവടി, ദണ്ഡ് തുടങ്ങി മാരകായുധങ്ങളുപയോഗിച്ച് പ്രവര്‍ത്തകരെ അക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജേഷ്, ഷൈജു എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കതിരൂര്‍ പോലീസ് ഏഴു സിപിഎമ്മുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവസ്ഥലം എന്‍ഡിഎ ധര്‍മ്മടം മണ്ഡലം സ്ഥാനാര്‍ത്ഥി മോഹനന് മാനന്തേരി സന്ദര്‍ശിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും അദ്ദേഹം ചെന്നു കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: