എല്ലാ പുത്തന്‍ എഴുത്തുകാര്‍ക്കും നന്മവരണമെന്നാഗ്രഹിച്ചുകൊണ്ടു തന്നെ പറയട്ടെ, സമകാലിക സാഹിത്യം വായിക്കുന്നത് നിര്‍ത്തിയ ഒരാളാണു ഞാന്‍. പുസ്തകങ്ങള്‍ എഴുതിക്കൂട്ടേണ്ടത് അവരുടെ ആവശ്യം. അതു വായിക്കാതിരിക്കേണ്ടത് എന്‍െ മനസിന്റെ ആവശ്യം. എനിക്കും അവര്‍ക്കും ജീവിച്ചിരിക്കണമല്ലോ!
ആധുനികോത്തര ആധുനിക കൃതികള്‍ വായിക്കുമ്പോള്‍ ഞാന്‍ നേരിടുന്ന ഒന്നാമത്തെ പ്രശ്നം എഴുത്തുകാരന് (എഴുത്തുകാരിയും) അഭിസംബോധന ചെയ്യുന്നത് എന്തിനെയാണെന്നു എനിക്ക് വ്യക്തമാകാറില്ല. ഒരു തരം പുകമറ (്മഴൗല) സൃഷ്ടിച്ച് അതാണു സാഹിത്യം എന്നു അവര്‍ പറയും. വാദത്തിനു വേണ്ടി അതു ധ്വന്യാത്മകമായി ചെയ്യുന്നതാണെന്നു സമ്മതിക്കാം. പക്ഷെ നമുക്കു ചുറ്റുമുള്ള നേര്‍ജീവിതത്തിലേക്ക് ഊര്‍ന്നിറങ്ങാനുള്ള ഒരു വള്ളിയെങ്കിലും ആ കൃതികള്‍ ഇട്ടുതരണ്ടെ?
മിക്ക കൃതികളിലും അതില്ല. അതൊക്കെ പിന്നീട് ഉത്സാഹക്കമ്മിറ്റിക്കാര് വ്യാഖ്യാനിച്ചു ഉണ്ടാക്കുകയാണു ചെയ്യുന്നത്. അതായത് രചയിതാവിന്റെ മാത്രം പോരാ, ഉത്സാഹക്കമ്മിറ്റിക്കാരുടെ വിയര്‍പ്പുനാറ്റം കൂടി വായനക്കാരന് സഹിക്കണം. അതൊരു വായനാവകാശ ലംഘനമാണ്. കൃതിയ്ക്ക് സ്വയം വെളിവാകാന്‍ പറ്റില്ലെങ്കില്‍ അത്തരം കൃതികള്‍ കത്തിച്ചു കളയുക തന്നെ വേണം.
രണ്ടാമത്തെ പ്രശ്നം ഇവര്‍ ഹൈലൈറ്റ് ചെയ്യുന്ന ഫിലോസഫികള്‍ ലോകസാഹിത്യം അതിന്റെതായ രീതിയില്‍ നേരത്തെ കൈകാര്യം ചെയ്തു കഴിഞ്ഞവയാണെന്നതാണ്. 1970 കളിലൊക്കെ ഈ നമ്പര്‍ വിജയപ്രദമായിരുന്നു. എം. മുകുന്ദന് അതിന്റെ ഉസ്താദായിരുന്നു. ആനന്ദും, എന്‍.എസ്. മാധവനും, സേതുവുമൊക്കെ അതൊക്കെ ഈഷല് ഭേദത്തോടെ അവതരിപ്പിച്ചിട്ടുണ്ട്.
എക്സിസ്റ്റന്‍ഷ്യലിസം (ലഃശേെലിശേമഹശാെ)എന്നാല്‍ മുകുന്ദന് പറഞ്ഞ ചരസടിയും, കുത്തഴിഞ്ഞ ജീവിതവുമല്ലെന്നു പിന്നീട് മനസിലായി. സ്വത്വപ്രതിസന്ധിയെ ഭാരതീയ ജീവിതസത്യവുമായി നേര്‍ബന്ധിപ്പിക്കുന്നതില്‍ ആനന്ദ് പരാജയപ്പെടുകയൂം ചെയ്തു. സേതുവും മാധവനും പിന്നീട് കുറേക്കൂടി റലിയിസ്റ്റിക് (ഞലമഹശേെശര)ആയി എഴുത്തുമാറ്റി തടി രക്ഷിച്ചു. കാലം മാറിവരുന്നത് അവര്‍ മനസിലാക്കി.
ഒരു കാലത്തു സാഹിത്യകാരന്മാരെ വിശ്വസിച്ച് അബദ്ധക്കാരായ ഒരു തലമുറയില്‍ പെട്ട ആളാണ് ഞാന്‍. അതിന്റെ ചമ്മല് ഇതുവരെ മാറിയിട്ടില്ല. അന്നൊക്കെ യൂറോപ്പില്‍ ഉണ്ടാകുന്ന ചിന്തകളും മാറ്റങ്ങളും അറിവായി എത്താന്‍ കാലതാമസമുണ്ടായിരുന്നു. ഇന്നതല്ല സ്ഥിതി. വിരല്‍ത്തുമ്പിലാണു അറിവ്. അതുകൊണ്ടു തന്നെ മലയാളം എഴുത്തുകാരുടെ രണ്ടാംകിട തര്‍ജ്ജമകള്‍ പെട്ടെന്നു തിരിച്ചറിയപ്പെടും. സെല്ബ്രിറ്റി വാല്യൂ കുറവായതുകൊണ്ടാണു സാഹിത്യത്തില്‍ വലിയവിവാദം ഉണ്ടാകാത്തത്. പോരാത്തതിനു കുണ്ടന്‍ പത്രാധിപന്മാരുടെ പൊതിഞ്ഞുപിടിക്കലും സഹായിക്കും.
മൂന്നാമത്തെ പ്രശ്നമാണു പ്രശ്നം. പുത്തനെഴുത്തുകാര്‍ക്ക് സത്യത്തെ പേടിയാണ്. സത്യത്തെ പ്രകാശിപ്പിച്ചാലെ ആദരവുണ്ടാകൂ. എന്നാല്‍ സത്യത്തെ മറ്റൊന്നായി തെറ്റിദ്ധരിപ്പിക്കാന്‍ നിരന്തരം ശ്രമിക്കുന്നതാണ് ആധുനിക കാലത്തെ മിക്ക രചനകളും. മലയാളി ഒരു കപടസമൂഹമാണ്. ആ കാപട്യം തന്നെ എഴുത്തുകാരും പിന്തുടരുന്നു. അത് പൊളിച്ചുകാട്ടാനുള്ള ആമ്പിയറൊന്നും ആധുനികനില്ല. അതു ചെയ്താല്‍ സമൂഹത്തിന്റെ പല പ്രിവിലേജുകളും നഷ്ടപ്പെടുമെന്ന പേടിയാണവര്‍ക്ക്. അതുകൊണ്ട് അവര്‍ സമൂഹത്തിന്റെ അതിരുകളിലേക്കു ചുരുങ്ങുന്നു. അവിടെയുള്ള ചെറ്റത്തരങ്ങളെ വര്‍ണ്ണിച്ച് മിടുക്കന്മാരാകുന്നു. ഈ സമൂഹത്തിനു പറ്റിയവര്‍ തന്നെ ഈ എഴുത്തുകാര്‍.
നാലാമത്തെ പ്രശ്നം ഒരു രൂപകത്തിലൂടെ പറയാം. ഒരു കൃതി വായിക്കുന്നത് കുലീനയെ പ്രണയിക്കുന്ന പോലെയാണ്. വായനയിലുടനീളം അവളെ പ്രതീക്ഷിച്ചു പിന്തുടരുന്നു. ഒരസുലഭ മുഹൂര്‍ത്തില്‍ അതു തിരിച്ചറിയുന്ന അവള് കൗതുകത്തോടെ പുണരുമ്പോഴുണ്ടാകുന്ന അനുഭൂതിയാണ് പുസ്തകം വായിച്ചു തീരുമ്പോള്‍ വായനക്കാരനുണ്ടാകേണ്ടത്. ഇതിപ്പോള്‍ എത്ര പുറകേ നടന്നാലും ഒന്നും അറിയാത്തപോലെ കടന്നു പോകുന്ന പെണ്ണാണു വര്‍ത്തമാനകാല സാഹിത്യം. അവള് തിരിഞ്ഞുനോക്കുകയോ കൈ വായനക്കാരനു നേരെ നീട്ടുകയോ ചെയ്യുന്നില്ല. ശുഭം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: