മലപ്പുറം ജില്ലയുടെ തെക്കേഅറ്റത്ത് ചങ്ങരംകുളത്തിനടുത്ത് സ്ഥിതിചെയ്യുന്ന മൂക്കോലയ്ക്കല്‍ അഥവാ മൂക്കുതല എന്നഗ്രാമത്തിലാണ്മൂക്കുതല ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തെക്കുംമുറി, വടക്കുംമുറി, കാണിയൂര്‍ എന്നീ മൂന്നു ദേശങ്ങള്‍ കൂടുന്നിടത്താണ് ദേവിയുടെ സാന്നിദ്ധ്യം. മൂന്നു ദേശത്തിന്റെ കവലയാണ് മൂക്കോലയായി പരിണമിച്ചത്. കോല എന്ന പദത്തിന് മനോഹരമായ എന്നാണ് അര്‍ത്ഥം. പ്രകൃതി സൗന്ദര്യം മുറ്റിനില്ക്കുന്ന മൂന്നുദേശം സന്ധിക്കുന്ന ഇടമായതിനാലുമാവാം മൂക്കോല എന്ന പേരുവന്നത്.
ശ്രീങ്കരന്റെ യാത്രയ്ക്കിടയില്‍ ഈദേശത്തും വന്നുവത്രേ. ആ സമയത്ത് അടുത്തുള്ള വനപ്രദേശത്ത് കണ്ട ശിലയില്‍ ദിവ്യതേജസ്സുകണ്ടു സ്വയം ഭൂവായി ദര്‍ശിച്ച ശിലാഖണ്ഡത്തെ മേലേക്കാവായി പരാശക്തിയുടെ ക്ഷേത്രമായി സങ്കല്‍പ്പിച്ച് ദേവീ പ്രതിഷ്ടനടത്തി അതിന്റെ വടക്ക് ദുര്‍ഗ്ഗയെ പ്രതിഷ്ഠിച്ചു. അത് കീഴേക്കാവ്. ശിവനെ രക്തേശ്വരത്തും നരസിംഹമൂര്‍ത്തിയെ കൊളഞ്ചേരിയിലും പ്രതിഷ്ഠിച്ചു. ഭദ്രകാളിയുടെ പ്രതിഷ്ഠിച്ചസ്ഥലമാണ്് കണ്ണെങ്കാവ് ശങ്കരാചാര്യരാണ് എല്ലായിടത്തും പ്രതിഷ്ഠനടത്തിയത്.
ശ്രീങ്കരന്‍ തപസ്സുചെയ്ത സ്ഥലമാണ് വടക്കുഭാഗത്ത് തറകെട്ടി സംരക്ഷിച്ചുപോരുന്നത്. സ്വാമികളുടെ പ്രതിമയുമുണ്ട് ഇവിടെ. മണികൊട്ടിയുള്ള പൂജ നടത്തുന്നത് തന്ത്രി അണിമംഗലം നമ്പൂതിരി വൃശ്ചികത്തിലെ തൃക്കാര്‍ത്തികയ്ക്ക് വരുമ്പോള്‍മാത്രമാണ്. അന്നന്ന് വറുത്തെടുക്കുന്ന മലരാണ് മലര്‍നിവേദ്യത്തിന് ഉപയോഗിക്കുന്നത്. പുലര്‍ച്ചെ അഭിഷേകം കഴിഞ്ഞും, അത്താഴ പൂജാനന്തരവും മലര്‍നിവേദ്യം പതിവുണ്ട്. രാത്രി തൃപ്പുകയ്ക്കുമുന്പായിട്ടാണ് മലര്‍നിവേദ്യം.
മേലേക്കാവിന്റെ നേരേ കുറച്ചകലെയാണ് കണ്ണെങ്കാവ്.
ഈദേവതകള് തമ്മില്‍ അടുത്ത ബന്ധമുണ്ട്. മേലേക്കാവില് ദേവിക്ക് നിവേദിക്കുന്നതിന്റെ ഒരോഹരി കണ്ണങ്കാവിലമ്മയ്ക്കും നിവേദിക്കും. അതാകട്ടേ മേലേക്കാവിലെ ശ്രീകോവിലിന്റെ തൃപ്പടിയില്‍ വച്ച്കണ്ണങ്കാവിലമ്മയ്ക്ക് നിവേദിക്കുകയാണ് പതിവ്. ബോധോപദ്രവങ്ങളും മാറാരോഗങ്ങളും വിഗ്രഹത്തിന്റെ അടിയില്‍നിന്നും കിട്ടുന്ന കല്ലുധരിച്ചാല് മാറുമെന്ന് കരുതപ്പെടുന്നു. ക്ഷേത്രത്തിന്റെ മതില്ക്കകം മുഴുവനും വിവിധതരത്തിലുള്ള മരങ്ങളാല്‍ നിറഞ്ഞു നില്ക്കുന്നു. ഇവിടെ വഴ എന്ന വൃക്ഷം ധാരാളമുണ്ട്. ഇതിന്റെ ഇല ചൂടുന്നതും കുട്ടികളെ ഉഴിഞ്ഞു കളയുന്നതിനും ഉപയോഗിക്കുന്നുണ്ട്.
ക്ഷേത്രത്തില്‍ ഏതെങ്കിലും വിധത്തിലുള്ള അശുദ്ധി ബാധിച്ചാല്‍ പുണ്യാഹം പതിവില്ല. പൂവും മാലയും വാരികളഞ്ഞ് അഭിഷേകം നടത്തുകമാത്രമേ പതിവുള്ളൂ. വേദപാരായണം (വാരമിരിക്കല്‍)വിശേഷമായ വഴിപാടാണ്.ദേവിയ്ക്ക് തിരുമുടി മാല കെട്ടിച്ചാര്ത്തിയാല് മംഗല്യഭാഗ്യം താമസിയതെ നടക്കുമെന്നും കരുതിവരുന്നു. ഉള്ളൂര്‍, മേല്‍പ്പുത്തൂര്‍ നാരായണ ഭട്ടതിരിപ്പാട് തുടങ്ങി കവികള്‍ ഈ ക്ഷേത്രത്തിനെ പരാമര്‍ശിച്ച് കാവ്യങ്ങള്‍ രചിചിചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: