കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പള്ളിക്കത്തോട്ടിലെ ബ്ലോക് പഞ്ചായത്ത് ഓഫീസര്‍ മുമ്പാകെയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്.
പാര്‍ട്ടി പ്രവര്‍ത്തകരും മകന് ചാണ്ടി ഉമ്മന്‍, ജോസ് കെ. മാണി എംപി തുടങ്ങിയവരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. പത്രിക സമര്‍പ്പിച്ച മുഖ്യമന്ത്രി ഇന്നലെ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു. 11-ാം തവണയാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ ജനവിധി തേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: