ആനക്കര : ഇരട്ടത്തിളക്കത്തിന്റെ വിജയത്തില്‍ ആനക്കര ഗവ.ഹയര്സസെക്കന്ററിസൂള്. ഏഴ് ഇരട്ടകളാണ് ഇത്തവണ സ്കൂളില്‍ എസ്സ്എല്സി പരീക്ഷ എഴുതി വിജയിച്ചത്.
പത്താം ക്ലാസില്‍മാത്രമല്ല എട്ടിലും ഒന്‍പതിലും ഇരട്ടകുട്ടികള്‍ നിരവധിയുണ്ട്. ആദ്യമായിട്ടാണ് പത്താം ക്ലാസ് പരീക്ഷയില്‍ ഇത്രയേറെ ഇരട്ടകുട്ടികള്‍ പരീക്ഷ എഴുതുന്നതും വിജയിക്കുന്നതും. പഠനത്തില്മാത്രമല്ല കലാ, കായിക മത്സരങ്ങളിലും ഇരട്ടകളുടെ സാന്നിദ്യമുണ്ട്.
പാലപ്ര പടിക്കപ്പറമ്പില്‍ ജയരാജന് സരസ്വതി ദമ്പതികളുടെ മക്കളായ അജ്ഞന, അക്ഷയ്, ആനക്കര ചാത്ത് പറമ്പില്‍ ചന്ദ്രന് മാളു ദമ്പതികളുടെ മക്കളായ ലിഥുന, മിഥുന, മേലേഴിയം നെല്ലിക്കുന്നത്ത് ബാലന് ജ്യോതി ദമ്പതികളുടെ മക്കളായ ജോത്സന,,ജോസ്ന, മേലേഴിയം പാലത്തിങ്കല്‍ അബ്ദുള്‍ ലത്തീഫ് സുഫൈറ ദമ്പതികളുടെ മക്കളായ റഫ്ന ജാസ്മിന്, മുഹമ്മദ് റൗഫ്, പാലപ്ര കിഴക്കീട്ട് വളപ്പില്‍ ഹസ്സന്‍കുട്ടി സുലൈഖ ദമ്പതികളുെട മക്കളായ ഹര്‍ഷാദ്, ഫിറോഷ, ആനക്കര കാട്ടില്‍ പറമ്പില്‍ ശിവന് അജിത ദമ്പതികളുടെ മക്കളായ ആദര്‍ശ് ശിവന്, അശ്വന് ശിവന് ,ചേക്കോട് കുന്നംപാടത്ത് അബ്ദുസമദ് റിഷ്മ ദമ്പതികളുടെ മക്കളായ അസദ്റഹ്മാന്, സഹദ്റഹ്മാന് എന്നിവരാണ് എസ്എസ്എല്‍സിക്ക് നല്ലഗ്രേഡുകള്വാങ്ങി വിജയിച്ചത്.
ഈ ഇരട്ടകള്‍ക്ക് പ്ലസ് വണ്ണിനും ഇവിടെ ചേര്‍ന്ന് പഠിക്കണമെന്നാണ് ആഗ്രഹം. 316 പേര് പരീക്ഷ എഴുതിയതില്‍ 307 പേരും വിജയിച്ചു.
നാലുവിദ്യാര്‍ത്ഥികള്‍ ഫുള്‍ എപ്ലസ് നേടി. എച്ച്.രജ്ഞിത,യു.ഹാഷിറ ബഷീര്‍, പി.ജിഷ്ണു, എം.പ്രവീണ എന്നിവര്‍ ഫുള്‍ എപ്ലസ് നേടി. സുബിമോള്‍, അനീഷ,ഫാത്തിമ,സൈദ എന്നിവര്‍ 9 എ പ്ലസ് നേടി സ്കൂളിന്റെ അഭിമാനമുയര്‍ത്തി. എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയതമാനമുളള സര്‍ക്കാര്‍ സ്കൂളാണിത്. ഇത്തവണ സബ്ജില്ലയില് മികച്ച നേട്ടവുമായി രണ്ടാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: