എടത്വാ: കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയും ക്ലോക്ക് ചിഹ്നവും ഒന്നുപോലെയാണന്ന് എസ്എന്‍ഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്എന്‍ഡിപി കോഴിമുക്ക് ബ്രാഞ്ച് 777-ാം നമ്പര്‍ ശാഖയോഗത്തിന്റെ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ലോക്ക് ചിഹ്നത്തിന്റെ പെന്റുലം എക്കാലവും പത്ത് പത്തില്‍ തന്നെയാണ് നില്‍ക്കുന്നത്.
തോമസ് ചാണ്ടിയും അതുപോലെയാണ്. വികസനത്തിന്റെ കാര്യത്തില്‍ യാതൊരുമാറ്റവുമില്ല. കുടിവെള്ളമില്ലാതെ ജനങ്ങള്‍ കടുത്ത ദുരിതം അനുഭവിക്കുമ്പോഴും എംഎല്‍എയ്ക്ക് യാതൊരു ചലനവുമില്ല. കുട്ടനാട്ടില്‍ അധികാരസ്ഥാനങ്ങളില്‍ എത്തുന്നവര്‍ ചില സമുദായങ്ങള്‍ മാത്രമാണ്.
മുന്നണി വ്യത്യാസമില്ലാതെ ജയിച്ചുവരുന്നവരും ചില സമുദായ താത്പര്യങ്ങള്‍ മാത്രമാണ് സ്വീകരിക്കുന്നത്. മറ്റ് സമുദായങ്ങളുടെ ഉയര്‍ച്ചക്ക് കാരണം ഒറ്റക്ക് നിന്നുള്ള വിലപേശലാണ്. എസ്എന്‍ഡിപിയുടെ ലക്ഷ്യം സാമൂഹിക നീതി ഉറപ്പുവരുത്തുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കുടുംബ സംഗമം പ്രീതി നടേശന് ഉദ്ഘാടനം ചെയ്തു.
കുട്ടനാട് യൂണിയന് പ്രസിഡന്റ് അഡ്വ. പി.പി. മധുസൂദനന് അധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി എം.ടി. പുരുഷോത്തമന്, കെ.സി. സദാനന്ദന്, കെ.ജി. സുഭാഷ്, മനീഷ് കൈനകരി, പി.വി. സന്തോഷ്, ഉഷ നിര്‍മല്‍, ജയ അജയകുമാര്‍, ക്ഷേത്രം തന്ത്രി സുജിത്ത് എന്നിവര്‍ പ്രസംഗിച്ചു. പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠനച്ചെലവിനായി ഒരുലക്ഷം രൂപ യൂണിയന് സംഭാവന ചെയ്യുമെന്ന് വെള്ളാപ്പള്ളി നടേശന് പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: