കുന്ദമംഗലം: പതിറ്റാണ്ടുകളായി കോളനിയില്‍ കുടിവെള്ളമെത്തിയില്ല; കിണര്‍ കുഴിച്ച് കുടിവെള്ളം നല്കി ബിജെപിയുടെ മാതൃക. അതോടെ ചാത്തമംഗലം പഞ്ചായത്തിലെ കെകെഎസ് കുംഭാര കോളനിയില്‍ കുടിവെള്ളമെത്തി. കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന കുംഭാര കോളനിയില്‍ കുടിവെള്ളമെത്തിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കുടിവെള്ളമെത്തിക്കണമെന്ന അവരുടെ ആവശ്യത്തിന് മുന്നില്‍ ഇടത് വലത് ഭേദമില്ലാതെ കോളനി നിവാസികളെ അവഗണിച്ചപ്പോള്‍ സ്ഥലത്തെ ബിജെപി പ്രവര്‍ത്തകര്‍ കോളനിക്കാര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ തീരുമാനിച്ചു.
ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിച്ച് താല്‍ക്കാലിക പരിഹാരമുണ്ടാക്കുകയല്ല, മറിച്ച് കോളനിയില്‍ കിണര്‍ കുഴിച്ച് കുടിവെള്ളപ്രശ്നം ശാശ്വതമായി പരിഹരിക്കുകയായിരുന്നു ബിജെപി പ്രവര്‍ത്തകര്‍. അദ്ധ്വാനം കൂടാതെ 25000 രൂപയോളം ഇതിന് ചെലവായി. ഇന്നലെ കോളനിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ കുന്ദമംഗലം മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി സി.കെ. പത്മനാഭന് കിണര്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: