കണ്ണൂര്‍: ചിന്മയ ജന്മശതാബ്ദിയോടനുബന്ധിച്ച് കേരള ചിന്മയ യുവകേന്ദ്ര 75 ദിവസത്തെ യുവജന ശാക്തീകരണ ശിബിരം സംഘടിപ്പിക്കുന്നു. പഠനത്തോടൊപ്പം ഒരുവര്‍ഷത്തെ സേവനവും ഉള്‍ക്കൊള്ളുന്നതാണ് പരിശീലനം. ബിരുദമാണ് അടിസ്ഥാന യോഗ്യത. ജൂണ്‍ 1 മുതല്‍ ആഗസ്ത് 17 വരെ പിറവം ആദിശങ്കര നിലയത്തിലാണ് ശിബിരം നടക്കുക. ചിന്മയ മിഷന് കേരള ഘടകം അധ്യക്ഷന്‍ സ്വാമി വിവിക്താനന്ദജിയുടെ മേല്‍നോട്ടത്തില്‍ ചിന്മയയുവകേന്ദ്രയുടെ കേരള ആചാര്യന് ബ്രഹ്മചാരി ധ്രുവചൈചന്യ ആചാര്യയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. വ്യക്തിത്വവികസനം, മാനേജ്മെന്റ് പരിശീലനം, സനാതന ധര്‍മ്മ പരിചയം, പ്രസംഗ പരിശീലനം തുടങ്ങിയവ പരിപാടിയുടെ ഭാഗമായുണ്ടാകും.
ഈ കോഴ്സ് പൂര്‍ണ്ണമായും സൗജന്യമായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാത്രമാണ് അവസരം. സേവന കാലയളവില്‍ സ്റ്റൈപ്പന്റ് ഉണ്ടായിരിക്കും. ഡിഗ്രി അവസാന വര്‍ഷ പരീക്ഷ എഴുതിയിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ കോ-ഓഡിനേറ്റര്‍, ചിന്മയ യുവകേന്ദ്ര, ചിന്മയ സേവാ ട്രസ്റ്റ് (സി.എസ്.ടി.കെ), കേരള, നീരാഞ്ജലി റൗണ്ട്, നോര്‍ത്ത് തൃശ്ശൂര്‍ എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. ഫോണ്‍: 9495746977, 97468234142.
പ്രതികരിക്കാൻ ഇവിടെ എഴുതുക: