തലശ്ശേരി: തലശ്ശേരിയില്‍ നിന്ന് മോഷ്ടിച്ച ഓട്ടോറിക്ഷയുമായി സഞ്ചരിക്കവെ മോഷ്ടാവിനെയും ഓട്ടോറിക്ഷയും മട്ടന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രിയാണ് ചെമ്പാട് സ്വദേശി ബിജു ലാലിന്റെ കെഎല്‍ 13 എച്ച് 2764 ഓട്ടോറിക്ഷ മോഷ്ടിക്കപ്പെട്ടത്. തലശ്ശേരി സൈതാര്പള്ളിക്കടുത്ത പട്ടാളിവീട്ടില് റസ്വാന്‍ ആണ് പിടിയിലായത്. ബിജുലാലിന്റെ പരാതി പ്രകാരം തലശ്ശേരി പോലീസില്‍ നല്കിയ പരാതി സംബന്ധിച്ച വിവരം മറ്റു സ്റ്റേഷനുകളിലേക്കും നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് റസ്വാനെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: