ഇടുക്കി: സംസ്ഥാന തലത്തില്‍ കുരുന്നുകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസുകള്‍ ഞെട്ടലുളവാക്കുന്ന തീരിതിയില് വര്‍ദ്ധിക്കുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 496 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കേവലം 353 കേസുകളാണെടുത്തത്. 143 കേസുകളാണ് 2016ല്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടിയിരിക്കുന്നതെന്നാണ് സംസ്ഥാന ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്ക് സൂചിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ തിരുവനന്തപുരം റൂറലില്‍ 55 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
തിരുവനന്തപുരം സിറ്റിയില്‍ 23 കേസുകളെടുത്തു. കൊല്ലം സിറ്റിയിലും റൂറലിലുമായി 39 കേസുകളെടുത്തപ്പോള്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ യഥാക്രമം 18,29,27,21 എന്നിങ്ങനെയാണ് കേസുകളുടെ വിവരം.
എറണാകുളം സിറ്റിയിലും റൂറലിലുമായി 45 കേസുകളെടുത്തു. തൃശൂര്‍ ജില്ലയില്‍ 44 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട്-24, മലപ്പുറം-57, കോഴിക്കോട്-34 വയനാട്-19, കണ്ണൂര്‍-35, കാസര്‍കോഡ്- 25, റെയില്‍വെ പോലീസ്- 1 എന്നിങ്ങനെയാണ് 2016 ജനുവരി മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലഘട്ടത്തിലെ കേസുകളുടെ ജില്ല തിരിച്ചുള്ള കണക്ക്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 103,131,129, എന്നിങ്ങനെയാണ് കേസുകളുടെ മാസാടിസ്ഥാനത്തിലുള്ള വിവരങ്ങള്‍. 2016 ജനുവരിയില്‍ മാത്രം 174, ഫെബ്രുവരിയില്‍-173, മാര്‍ച്ചില്‍ 140 എന്നിങ്ങനെയാണ് കേസ് വിവരങ്ങള്‍. ബോധവല്‍ക്കരണവും കേസ് വ്യവഹാരവും ശക്തമായി മുന്നേറുമ്പോഴും കേസുകള്‍ വര്‍ദ്ധിക്കുന്നുവെന്ന കാര്യം മലയാളിക്ക് ഭൂഷണമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: