തിരുവല്ല: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജില്ലാഭരണകൂടവും മതിയായ മുന്നെ ാ രുക്ക ങ്ങള് എടുത്തില്ല ജില്ലയിലെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ നടപടി ക്രമങ്ങള്‍ വൈകുന്നു.ഈമാസം പകുതിയോടുകൂടി നടപടി ക്രമങ്ങള്‍ പൂ ര്ത്തിയാക്കാനായിരുന്ന പദ്ധതിയെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജില്ലാഭരണകൂടത്തിന്റെയും അ നാസ്ഥമൂലം അവസാന നിമ ി ഷം പാളുകയായിരുന്നു.പദ്ധതി ഏറ്റെടുത്ത കമ്പനിയും വേണ്ടജാഗ്രത കാട്ടിയില്ലന്ന് പരാതിയുണ്ട്. പദ്ധയുടെ പ്രാധാന്യം ഗുണഭോക്താക്കളില്‍ എത്തിക്കുവാനൊ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുവാനും ബദ്ധപ്പെട്ടവര്‍ക്ക് സാധിച്ചിട്ടില്ല.ഇന്‍ഷ്വറന്‍സിന്റെ ഫോട്ടോ എടുക്കുന്ന പലയിടത്തും ഇപ്പോള്‍ സംഘര്‍ഷത്തിലേക്ക് കാര്യങ്ങ ള്‍ എത്തുന്നത് . ഒരു രജിസ്ട്രേഷന് തന്നെ പത്ത് മിനിട്ട് സമയം ആവശ്യമാണ് എന്നിട്ടും അധികൃതര്‍ ഫോട്ടോ എടുക്കാനായി ഒരു കംപ്യൂട്ടര്‍ മാത്രമാണ് കൊണ്ടുവരുന്നത്. ഇതേ തുടര്‍ന്നാണ് ക്യൂ അനന്ത മായി നീളുന്നത്. വിവരം അറിയാതെ ഫോട്ടോ എടുക്കാനെത്തുന്ന പലരും മൂന്ന് മുതല്‍ അഞ്ച് മണിക്കൂര്‍ വരെ ക്യൂ നില്‍ക്കേണ്ട സ്ഥിതിയാണ്. ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഫോട്ടോ എടുക്കുന്നതിന്റെ അറിയിപ്പ് യഥാസമയം നല്‍കുന്നതിലും ബദ്ധപ്പെട്ടവര്‍ക്ക് വീഴ്ചപറ്റി. കഴിഞ്ഞ മൂന്ന് വര്‍ഷവും കുടുംബശ്രീനേതൃത്വത്തിലാണ് അറിയിപ്പ് കൊടുക്കുകയും രജിസ്ട്രേഷന് നടത്തുകയും ചെയ്തിരുന്നത്. എന്നാല്‍ ഇതും ഇത്തവണ പ്രായോഗികമായില്ല.ഇതിന്റെ ഫലമായി നാരങ്ങാനം, കോയിപ്രം, മല്ലപ്പുഴശ്ശേരി തുടങ്ങി വിവിധ പഞ്ചായത്തുകളില്‍ ഫോട്ടോയെടുപ്പ് വലിയ തര്‍ക്കത്തില്‍ കലാശിച്ചു. ചിലയിടങ്ങളില്‍ പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. ഗ്രാമീണ മേഖലകളില്‍ അനൗണ്‍സ്മെന്റ് നടത്താതെ പ്രധാന റോഡില്‍ മാത്രം അനൗണ്‍സ്മെന്റ് നടത്തി ഫോട്ടോയെടുക്കുന്ന വിവരം ജനങ്ങളില്‍ നിന്ന് മറച്ച് വയ്ക്കാനാണ് ഏജന്‍സിയുടെ ശ്രമം. ഇരവിപേരൂരില്‍ ഇത്തരത്തില്‍ നടത്തിയ അനൗണ്‍സ്മെന്റ് നാട്ടുകാര്‍ ചോദ്യം ചെയ്തു. ഇത് സംബന്ധിച്ച് തര്‍ക്കം നിലനില്ക്കുമ്പോള് തന്നെ ഇന്‍ഷ്വറന്‍സ് എടുക്കാനെത്തിയ പലരെയും സമയം കഴിഞ്ഞെന്ന് കാട്ടി പറഞ്ഞു വിടാന്‍ ശ്രമം നടത്തി. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ ഗേറ്റ് പൂട്ടി പ്രതിഷേധിച്ചപ്പോഴാണ് എല്ലാവരുടെയും ഫോട്ടോ എടുക്കാന്‍ തയ്യാറായത്. ഒരുകുടുംബത്തില്‍ നിന്നെത്തിയ മൂന്ന് പേരില്‍ ഒരാളുടെ ഫോട്ടോ മാത്രം എടുത്തും ഇന്‍ഷ്വറന്‍സ് ഏജന്‍സി അധികൃതര്‍ കലിപ്പ് തീര്‍ത്തു. ഇങ്ങനെപോയാല്‍ കൈവയ്ക്കുമെന്നായി നാട്ടുകാര്‍. മാമ്മൂട് കെപിഎംഎസ് ഹാള്‍ ഇവിപേരൂര്‍ ഗവ യുപിസ്കൂള്‍ എന്നിവിടങ്ങളില്‍ ഇന്ന് ഫോട്ടോയെടുപ്പ് നടക്കുമെന്നാണ് അധികൃതരുടെ അറിയിപ്പ്. പദ്ധതി അട്ടിമറിക്കാന്‍ ചിലശക്തികള്‍ ആസൂത്രിത ശ്രമം നടത്തുന്നതായി ബിജെപി ആരോപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: