ഉദുമ: ഉദുമ നിയോജക മണ്ഡലത്തില്‍ വ്യാപകമായി എന്‍ഡിഎ പ്രചാരണ സാമഗ്രികള്‍ നശിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ചില ശക്തികള്‍ ശ്രമിക്കുകയാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.കെ.ശ്രീകാന്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം സ്ഥാപിച്ച ഫഌക്സ് ബോര്‍ഡുകള്‍ കീറുകയും, ചുമരെഴുത്തുകള്‍ക്ക് മുകളില്‍ കരി ഓയിലുകള്‍ ഒഴിച്ച് വികൃതമാക്കുകയും ചെയ്തിട്ടുണ്ട്. സിപിഎമ്മിന്റെയും പ്രചാരണ സാമഗ്രികള്‍ക്ക് നേരെയും അക്രമണം നടന്നതിനാല്‍ തന്നെ മറ്റ് ശക്തികളാണ് ഇതിന് പിന്നിലെന്ന് വ്യക്തമായിരിക്കുകയാണ്. കണ്ണൂരില്‍ നിന്ന് വിമതനെ പേടിച്ച് ഉദുമയിലേക്ക് കളം മാറി ചവിട്ടിയ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്റെ നേതൃത്വത്തില്‍ നടത്തി കൊണ്ടിരിക്കുന്ന കുടില തന്ത്രത്തിന്റെ ഭാഗമായി മണ്ഡലത്തില്‍ വ്യാപകമായി പ്രചാരണ സാമഗ്രികള്‍ നശിപ്പിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ഇടത് വലത് മുന്നണികള്‍ക്ക് മണ്ഡലത്തില്‍ ലഭിച്ച് കൊണ്ടിരുന്ന ജനകീയ പിന്തുണകള്‍ക്ക് മങ്ങലേല്‍പ്പിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് രംഗത്തെ എന്‍ഡിഎയുടെ കുതിച്ച് ചാട്ടം അവരെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. കണ്ണൂരില്‍ പരസ്പരം തമ്മിലടിപ്പിച്ച് കലക്ക വെള്ളത്തില്‍ മീന്‍പിടിച്ച് കളിച്ച വില കുറഞ്ഞ രാഷ്ട്രീയ നാടകം ഉദുമയിലെ വോട്ടര്‍മാര്‍ തള്ളികളയുക തന്നെ ചെയ്യുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: