തൃശൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ ആരോപണമുന്നയിച്ചതിന്റെ പേരില്‍ കേസ് നല്കിയാല് നേരിടാന്‍ ഒരുക്കമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്.
മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കെതിരെയും ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍നിന്നു പിന്നിലേക്കു പോവില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും അഴിമതിക്കാര്‍ തന്നെയാണ്.
പാമോയില്‍ അഴിമതി, ബാര്‍ കോഴ, സോളാര്‍ തട്ടിപ്പ്, പാറ്റൂര്‍ ഭൂമി കൈമാറ്റം തുടങ്ങിയ നിരവധി അഴിമതികളാണ് ഉമ്മന്‍ ചാണ്്ടിയും കൂട്ടരും നടത്തിയത്.
മന്ത്രിമാരായ കെ.എം. മാണി 10 കോടിയും കെ. ബാബു കോടിക്കണക്കിനു രൂപയും കോഴവാങ്ങി. അഴിമതിക്കാര്‍ അധികാരത്തില്‍ ഇരുന്നുകൂടാ എന്നാണു ഞാന്‍ പറയുന്നത്- വിഎസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: