ചക്കരക്കല്‍: കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും അഴിമതിയുടെ കൂട്ടുകച്ചവടക്കാരായിരിക്കുകയാണെന്ന് ബിജെപി നേതാവ് ബി.രാധാകൃഷ്ണ മേനോന് പറഞ്ഞു.
ലാവ്ലിന് കേസിലും സോളാര്‍ അഴിമതിയിലും നഗ്നമായ സഖ്യമാണ് ഇരുവരും ഉണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധര്‍മ്മടം മണ്ഡലം എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ചക്കരക്കല്‍ ഗോകുലം ഓഡി റ്റോറിയിത്തില് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയതലത്തില്‍ സിപിഎം കോണ്‍ഗ്രസ്സുമായി സന്ധിചേര്‍ന്നിരിക്കുകയാണ്. ഒരു കാലഘട്ടത്തില്‍ അഴിമതിക്കും കുടംബവാഴ്ചയ്ക്കുമെതിരെ വാതോരാതെ സംസാരിച്ച സിപിഎമ്മിന്റെ കോണ്‍ഗ്രസ്സുമായുള്ള പുതിയകൂട്ടുകെട്ട് പരിഹാസ്യമാണ്. ഇരുമുന്നണികളും കേരളം മാറിമാറി ഭരിച്ച് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ആദിവാസി ഹരിജന വിഭാഗങ്ങള്‍ ഇന്നും കിടപ്പാടത്തിനുവേണ്ടിയുള്ള പോരാട്ടത്തിലാണ്. ഈ ജനവിഭാഗം ബിജെപിയെയാണ് ഇപ്പോള്‍ പ്രതീക്ഷയോടെ നോക്കുന്നത്.
അനിവാര്യമായ മാറ്റത്തിന് വേണ്ടി മുഴുവന്‍ പ്രവര്‍ത്തകരും കര്‍മ്മരംഗത്ത് ഇറങ്ങേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി മണ്ഡലം പ്രസിഡണ്ട് ആര്.കെ.ഗിരിധരന് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം എ.ദാമോദരന്‍, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ ബിഡിജെഎസ് ജില്ലാ പ്രസിഡണ്ട് വി.പി.ദാസന്, കേരള കോണ്‍ ഗ്രസ് നേതാവ് വര്‍ക്കിവട്ടപ്പാറ, സ്ഥാനാര്‍ത്ഥി മോഹനന് മാനന്തേരി തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ഹരീഷ്ബാബു സ്വാഗതവും പി.ആര്.രാജന് നന്ദിയും പറഞ്ഞു.എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി 1001 അംഗ തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: