കോന്നി: എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.ഡി.അശോക് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മണ്ഡലത്തില്‍ വിവിധ പഞ്ചായത്തുകളില്‍ സ്ഥാപിച്ചിട്ടുള്ള പ്രചരണ ബോര്‍ഡുകള്‍,പോസ്റ്ററുകള്‍ എന്നിവ വ്യാപകമായി നശിപ്പിക്കുന്നത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതായി കോന്നി എന്‍ഡിഎ യോഗം കുറ്റപ്പെടുത്തി. കോന്നി,പ്രമാടം, തണ്ണിത്തോട് പഞ്ചായത്തുകളിലാണ് ഏറെയും നശിപ്പിച്ചിട്ടുള്ളത്.കുറ്റകാര്‍ക്കെതിരെ നടപടി സ്വീകരിക്കമമെന്ന്എന്ഡിഎ മണ്ഡലം കണ്‍വീനര്‍ ജി.മനോജ്,ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി സി.കെ.നന്ദകുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
കോന്നി പഞ്ചായത്തില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകളും,പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ ബിജെപി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി പ്രതിഷേധിച്ചു.മുരിങ്ങമംഗലം,കോന്നിതാഴം,ചാങ്കൂര്‍ മുക്ക്,അട്ടച്ചാക്കല്‍ മഹാദേവ ക്ഷേത്ര ജംഗ്ഷന്,എന്നിവിടങ്ങളിലാണ് വ്യാപകമായി നശിപ്പിച്ചിട്ടുള്ളത് .കുറ്റകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കമമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാനേജ് കമ്മറ്റി കോന്നി പോലീസില്‍ പരാതി നല്കി.യോഗം പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാനേജ് കമ്മറ്റി കണ്‍വീനര്‍ അനില്‍ ചെങ്ങറ ഉദ്ഘാടനം ചെയ്തു.ഉണ്ണി കാവുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു.രതീഷ് മാരൂര്‍ പാലം,നിധീഷ് വട്ടക്കാവ്,അജിത് മൂക്കന്നൂര്‍,മനോജ് വകയാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: