തിരുവനന്തപുരം: കേരളത്തില്‍ ഭരിക്കുക എന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ലക്ഷ്യമെന്നും കേരളത്തിന്റെ ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തുന്ന തെരഞ്ഞെടുപ്പാകും ഇതെന്നും മഹിളാമോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി വിക്ടോറിയാ ഗൗരി പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി നിര്‍ണായക ശക്തിയാകും. യുഡിഎഫ് അഴിമതിയില്‍ കുളിച്ചു നില്‍ക്കുകയാണ്. കേരളത്തിന്റെ വികസന കാഴ്ച്ചപ്പാട് പങ്കുവയ്ക്കുന്നതിന്റെ ഭാഗമായി മഹിളാമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ കേരളവികസനത്തെക്കുറിച്ച് സംഘടിപ്പിച്ച വനിതാ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ക്ഷേമപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതില്‍ മോദി സര്‍ക്കാര്‍ വിജയിച്ചുകൊണ്ടിരിക്കുകയാണ്. സ്ത്രീസാക്ഷരതയ്ക്കു മുന്നിലായ കേരളത്തില്‍ സ്ത്രീ പീഡനത്തിലും മുന്നിലാണ്. ഇടതുപക്ഷത്തിന്റെ സ്വാധീനം മൂലം ഫെമിനിസ്റ്റുകള്‍ വര്‍ദ്ധിച്ചു. ബിജെപിയുടെ സ്ത്രീ ശാക്തീകരണവും എല്‍ഡിഎഫിന്റെ സ്ത്രീശാക്തീകരണവും തമ്മില്‍ വ്യത്യാസമുണ്ട്. കുടുംബഭദ്രതയാണ് ബിജെപിക്ക് പ്രചോദനം. പൂര്‍ണരീതിയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയായി ബിജെപിയെ മാറ്റിയെടുക്കണമെന്നും അവര്‍ പറഞ്ഞു. മദ്യനിരോധനം കേരളത്തില്‍ അനിവാര്യമാണ്. മദ്യത്തിനെതിരെ മാതൃശക്തി എന്ന പേരില്‍ മഹിളാമോര്ച്ചയാണ് ആദ്യമായി പ്രക്ഷോഭം നടത്തിയത്. കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനമാണ് മഹിളാ മോര്‍ച്ച ലക്ഷ്യമിടുന്നതെന്നും അവര്‍ പറഞ്ഞു.
ചടങ്ങില്‍ എഴുത്തുകാരി ഗിരിജാ സേതുനാഥ് അദ്ധ്യക്ഷതവഹിച്ചു. ഇന്ന് വിദ്യാര്‍ത്ഥികളുടെ സ്വഭാവരൂപീകരണത്തിന് കേരളത്തില്‍ പ്രത്യേകം പാഠ്യപദ്ധതിയില്ല. ഇതിനു മാറ്റം വരണം. സാധാരണക്കാര്‍ക്കും സ്ത്രീകള്‍ക്കും വികസനം കൈയെത്തും ദൂരത്താകണം. ന്യായത്തിന്റെ കൂട്ടില്‍ നില്ക്കുന്ന സത്ഭരണം നമുക്കാവശ്യമാണെന്നും അവര്‍ പറഞ്ഞു. സ്ത്രീകളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഈ സെമിനാറില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ ബിജെപിയുടെ വികസനരേഖയില്‍ ഉള്‍പ്പെടുത്താന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നല്കുവാന് യോഗം തീരുമാനിച്ചു. ചടങ്ങില്‍ മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് സിമി ജ്യോതിഷ്, മഹിളാമോര്‍ച്ച ഭാരവാഹികളായ അഡ്വ. അഞ്ജനാ സുരേഷ്, സുശോഭാ തമ്പി, മീനാക്ഷി, സുധര്‍മ്മ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: