ആലപ്പുഴ: സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം ഇടതു വലതു മുന്നണികള്‍ സമുദായത്തെ വഞ്ചിച്ചെന്ന് ധീവരസഭ. 49 നിയോജകമണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള ധീവര സമുദായങ്ങള്‍ക്ക് അര്‍ഹമായ സ്വാധീനം മുന്നണികള്‍ നല്‍കിയില്ലെന്ന് ധീവര സഭ പ്രസിഡന്റ് അഡ്വ. കെ.കെ. രാധാകൃഷ്ണ നും ജനറല്‍ സെക്രട്ടറി വി. ദിനകരനും പത്രസമ്മേളനത്തില്‍ പറഞ്ഞു.
മുന്‍കാലങ്ങളില്‍ ഇടതു വലതു മുന്നണികളെ സമുദായം മാറി മാറി പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ സമുദായാംഗങ്ങള്‍ക്ക് അവരുടെ മനസാക്ഷിയനുസരിച്ച് ആര്‍ക്കുവേണമെങ്കിലും വോട്ടു ചെയ്യാമെന്നാണ് ധീവര സഭ ആഹ്വാനം ചെയ്യുന്നത്. ധീവരസമുദായത്തോടും മത്സ്യത്തൊഴിലാളുകളോടുമുള്ള നിലപാട് പരിഗണിച്ച് മൂല്യധിഷ്ഠിത, പ്രശ്നാധിഷ്ഠിത ശരിദൂരം എന്ന നയമായിരിക്കും ഇത്തവണ സ്വീകരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: