കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ എറണാകുളം സിജെഎം കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു. കേസില്‍ സിപിഎം നേതാക്കളായ പി.ജയരാജന് 32-ാം പ്രതിയും, ടി.വി രാജേഷ് 33-ാം പ്രതിയുമാണ്. പോലീസിന്റെ കുറ്റപത്രത്തിലും ഇവര്‍ പ്രതികളായിരുന്നു. ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് സിബിഐ കേസ് ഏറ്റെടുത്തത്.
കണ്ണൂര്‍ പട്ടവം അരിയില്‍ സ്വദേശിയും എംഎസ്എഫ് പ്രവര്‍ത്തകനുമായ അബ്ദുള്‍ ഷുക്കൂറിനെ 2012 ഫെബ്രുവരി 20നാണ് കണ്ണപുരം കീഴറയിലെ വള്ളുവന് കടവിനടുത്ത് കൊലപ്പെടുത്തിയത്. സംഭവ ദിവസം ജയരാജനും രാജേഷും സഞ്ചരിച്ച കാറിനു നേരെ ആക്രമണം ഉണ്ടായിരുന്നു. ഇതിനു പ്രതികാരമായാണ് കൊലപാതകമെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: